കാരിത്താസ് ആശുപത്രിയുടെ മലബാര്‍ മേഖല ആരോഗ്യ പരിശോധനാ യജ്ഞത്തിന് തുടക്കമായി

പെരിക്കല്ലൂര്‍: കാരിത്താസ് ആശുപത്രിയും കോട്ടയം ക്‌നാനായ കത്തോലിക്കാ അതിരൂപത ഹെല്‍ത്ത് കമ്മീഷനും മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും സംയുക്തമായി കെ.സി.സി., കെ.സി.ഡബ്ല്യു.എ., കെ.സി.വൈ.എല്‍. എന്നീ സംഘടനകളുടെ സഹകരണത്തോടെ മലബാറിലെ വിവിധ ഇടവകകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഹൃദയാരോഗ്യ-മാമോഗ്രാം പരിശോധനാ യജ്ഞത്തിന് പെരിക്കല്ലൂര്‍ ഇടവക ദേവാലയ പരിസരത്ത് വെച്ചു തുടക്കമായി. കോട്ടയം ക്‌നാനായ കത്തോലിക്കാ അതിരൂപത സഹായ മെത്രാന്‍ അഭിവന്ദ്യ തോമസ് ആനിമൂട്ടില്‍ പിതാവ് ഉദ്ഘാടനം നിര്‍വഹിച്ചു.

കാരിത്താസ് ആശുപത്രി ഡയറക്ടറും കോട്ടയം അതിരൂപത ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാനുമായ റവ. ഫാ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു. ഫൊറോനാ വികാരി വെരി റവ. ഫാ. ജോര്‍ജ് കപ്പുകാലായില്‍, കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടര്‍ ഫാ. സൈജു പുത്തന്‍പറമ്പില്‍, മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍, ഫാ. എബിന്‍ കുന്നപ്പള്ളി, ഫാ. സിറിയക് ഓട്ടപ്പള്ളില്‍, ഫാ. സ്റ്റീഫന്‍ മുടക്കോലില്‍, കാരിത്താസ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ജോസ് ജോം തോമസ്, മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍, അല്‍മായ സംഘടനാ പ്രതിനിധികള്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പരിപാടിയുടെ ഭാഗമായി ചങ്ങലേരി, പെരിക്കല്ലൂര്‍, മടമ്പം, രാജപുരം ഫൊറോനകളിലെ വിവിധ ഇടവകകളിലായി ഒരു മാസത്തിലേറെ നീളുന്ന സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇ.സി.ജി., എക്കോ, ടി.എം.ടി., ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ടെലിമെഡിസിന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൊബൈല്‍ കാര്‍ഡിയോളജി വാഹനവും സ്തനാര്‍ബുദ പരിശോധനയ്ക്കുള്ള മാമോഗ്രാം സൗകര്യമുള്ള മൊബൈല്‍ മാമോഗ്രാം വാഹനവുമാണ് ഈ യജ്ഞത്തിന്റെ പ്രധാന സവിശേഷതകള്‍.

Previous Post

ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ അതിരൂപതാ വാര്‍ഷികം നവംബര്‍ 26 ന് ചൈതന്യയില്‍

Total
0
Share
error: Content is protected !!