ഉഴവൂര്‍ കോളേജില്‍ Quaesitio ’26 – അന്തര്‍ദേശിയ കോണ്‍ഫറന്‍സ് ഉല്‍ഘാടനം ചെയ്തു

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ 2020 മുതല്‍ എല്ലാ വര്‍ഷവും സംഘടിപ്പിച്ചുവരുന്ന അന്തര്‍ദേശീയ കോണ്‍ഫറന്‍സ് Quaesitio ’26 ന്റെ ഉല്‍ഘാടനം മഹാല്‍മഗാന്ധി സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍ കോളേജ് എഡ്യൂക്കേഷന്‍ തീയേറ്ററില്‍ വെച്ച് നിര്‍വഹിച്ചു.

‘ഡിജിറ്റല്‍ യുഗത്തിലെ നവീകരണം, സംസ്‌കാരം, ഉത്തരവാദിത്തങ്ങള്‍’ (Innovation, Culture and Responsibilities in the Digital Age) എന്ന പൊതു പ്രമേയത്തില്‍ അധിഷ്ടിതമായി കോളേജ് റിസര്‍ച്ച് സെല്ലും ഐ ക്യു എ സിയും ഡി സി ഡി സി മഹാല്‍മ യൂണിവേഴ്‌സിറ്റിയും കാരിത്താസ് ഹോസ്പിറ്റലും കോളേജിലെ 8 ഡിപ്പാര്‍ട്‌മെന്റുകളും സംയുക്തമായി സങ്കടിപ്പിക്കുന്ന കോണ്‍ഫറന്‍സില്‍ ഫെബ്രുവരി 5, 6 തീയതികളില്‍ 10 സെഷനുകളിലായി ഇന്ത്യക്കകത്തും വിദേശങ്ങളില്‍ നിന്നുമായി നൂറിലധികം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടും.

കോളേജ് മാനേജര്‍ ഫാ എബ്രഹാം പറമ്പേട്ട് അധ്യക്ഷത വഹിച്ച ഉല്‍ഘാടന സമ്മേളനത്തില്‍ വെച്ച് കോളേജിലെ കെമിസ്ട്രി ഡിപ്പാര്‍ട്‌മെന്റ് മഹാല്‍മ ഗാന്ധി യൂണിവേഴ്‌സിറ്റിയിലെ ഒരു റിസര്‍ച്ച് ഡിപ്പാര്‍ട്‌മെന്റ് ആയി ഉയര്‍ത്തപ്പെട്ടതിന്റയും കോളേജില്‍ ആരംഭിക്കുന്ന റിസര്‍ച്ച് കണ്‍സള്‍ട്ടന്‍സി സെല്ലിന്റെയും ഔദ്യോഗിക ഉല്‍ഘാടനവും കോളേജ് ലൈബ്രറിയന്‍ ജസ്മുദീന്‍ എസ് രചിച്ച രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും നടത്തപ്പെട്ടു. തദവസരത്തില്‍ സെന്റ് സ്റ്റീഫന്‍സ് കോളേജും LORE & ED റിസര്‍ച്ച് അസോസിയേറ്റ്‌സും തമ്മിലുള്ള എം ഒ യൂ കൂടി ഒപ്പുവയ്ക്കപ്പെട്ടു. പ്രിന്‍സിപ്പല്‍ ഡോ സിന്‍സി ജോസഫ്, ഡോ അജിത് വേണുഗോപാലന്‍, ഡോ മെര്‍ളി കെ പുന്നൂസ് എന്നിവര്‍ യോഗത്തെ അഭിസംബോധന ചെയ്തു.

Previous Post

ഏറ്റുമാനൂര്‍:  കറത്തേടം കെ എം അലക്‌സാണ്ടര്‍

Next Post

മിയാമി ക്‌നാനായ അസോസിയേഷന്റെ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ കിക്കോഫ് ഉജ്ജ്വലമായി

Total
0
Share
error: Content is protected !!