‘സമ്മര്‍ ഇന്‍ സി റ്റി കെ’ കാര്‍ണിവല്‍ ന്യൂജേഴ്സിയില്‍

ന്യൂജേഴ്‌സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ കുട്ടികളുടെ പുതിയ അദ്ധ്യയന വര്‍ഷം ആര്‍ഭിക്കുന്നതിന് മുന്നോടിയായി ഇടവക ദൈവാലയത്തിന്റെ അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് സമ്മര്‍ ഇന്‍ സി റ്റി കെ എന്ന വ്യത്യസ്ഥമായ പരുപാടി നടത്തപ്പെടുന്നു. സെപ്തംബര്‍ 4 ഞായറാഴ്ച 11 am ന് വിശുദ്ധ കുര്‍ബാനയും സ്‌കൂള്‍ പഠനത്തിന് പോകുന്ന കുട്ടികള്‍ക്ക് അശീര്‍വ്വാദ പ്രാര്‍ത്ഥനയും നടത്തപ്പെടുന്നു. തുടര്‍ന്ന് സെന്റ്‌ജോസഫ് കൂടാരയോഗത്തിന്റെ നേതൃത്വത്തില്‍ ബീച്ചില്‍ വിവിധ മത്സരങ്ങളും ഭക്ഷണം ഒരുക്കലും പൂള്‍ പാര്‍ട്ടിയും സ്‌നേഹവിരുന്നും ക്രമീകരിക്കുന്നു. പ്രത്യേകമായി കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി ഒരുക്കുന്ന ഈ പ്രത്യേക പരുപാടിക്കായുള്ള ഒരുക്കങ്ങള്‍ കൂടാരയോഗത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.കാര്‍ണിവല്‍ ഫൊറോm വികാരി ഫാ.ജോസ് തറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും.

 

Previous Post

തൂവാനിസ പ്രാര്‍ത്ഥനാലയം വരും തലമുറയ്ക്ക് ആത്മീയ ശോഭ പകരട്ടെ -മാര്‍ മാത്യു മൂലക്കാട്ട്

Next Post

ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!