സഭാവസ്ത്രസ്വീകരണവും പ്രഥമവ്രതവാഗ്ദാനവും നിത്യവ്രതവാഗ്ദാനവും നടത്തി

കോട്ടയം അതിരൂപതയില്‍ സ്ഥാപിതമായിരിക്കുന്ന സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിലെ ഒരു നോവിസിന്റെ സഭാവസ്ത്രസ്വീകരണവും പ്രഥമവ്രതവാഗ്ദാനവും ഒരു ജൂണിയര്‍ സിസ്റ്ററിന്റെ നിത്യവ്രതവാഗ്ദാനവും 2026 മെയ് 1-ാം തിയതി രാവിലെ 10.30 ന് കൈപ്പുഴ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് ചാപ്പലില്‍വച്ച് കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍  മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. തിരുഹൃദയദാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ . ഫാ. ജോസ് കന്നുവെട്ടിയേല്‍ osh വചനസന്ദേശം നടത്തി.
സഭാവസ്ത്രസ്വീകരണവും പ്രഥമവ്രതവാഗ്ദാനവും നടത്തിയവര്‍
സി. ഡെല്‍ന ബിജു മൂന്തോട്ടില്‍, മൈക്കിള്‍ഗിരി
നിത്യവ്രതവാഗ്ദാനം നടത്തിയവര്‍
സി. ഡജി കാരക്കല്‍, പെരിക്കല്ലൂര്‍

 

Previous Post

കരിങ്കുന്നം :കുഴിപറമ്പില്‍ അഗസ്റ്റിന്‍

Next Post

മടമ്പം : മേമനത്തറ ജോസഫീന ഫിലിപ്പ്

Total
0
Share
error: Content is protected !!