കോട്ടയം: പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പഴയ പള്ളിയുടെയും ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന് കിടങ്ങൂര്‍ ഫൊറോനാ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ജലവിഭവ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫിന് സ്വീകരണം സംഘടിപ്പിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന് ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം മന്ത്രിയെ പൊന്നാട അണിയിക്കുകയും സെന്റ് തോമസ് ക്നാനായ കത്തോലിക്ക പഴയ പള്ളി കൈക്കാരന്മാരായ റ്റിറ്റി പട്ടിയാലില്‍ , പ്രദീഷ് കൊച്ചികുന്നേല്‍, ടോംസി മരതൂര്‍ എന്നിവര്‍ ചേര്‍ന്ന് പൂച്ചെണ്ടും നല്‍കിയാണ് മന്ത്രിയെ ആദരിച്ചത്. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍, കിടങ്ങൂര്‍ ഫൊറോന വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടറും പുന്നത്തുറ സെന്റ് തോമസ് പഴയ പള്ളി വികാരിയുമായ ഫാ. സുനില്‍ പെരുമാനൂര്‍, കെ.സി.ഡബ്ളിയൂ.എ കിടങ്ങൂര്‍ ഫൊറോന ചാപ്ലൈന്‍ ഫാ. ജോര്‍ജ്ജ് പുതുപ്പറമ്പില്‍, കെ.സി.ഡബ്ളിയൂ.എ കിടങ്ങൂര്‍ ഫൊറോന പ്രസിഡന്റ് ഷൈജ കെ. ജോണ്‍, കെ.സി.ഡബ്ളിയൂ.എ പുന്നത്തുറ യൂണിറ്റ് പ്രസിഡന്റ് ഷൈല ഷാജി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മന്ത്രി മോന്‍സ് ജോസഫിന് സ്വീകരണം സംഘടിപ്പിച്ചു



