തലകറങ്ങി വെള്ളത്തില്‍ വീണ വിദ്യാര്‍ഥിനിയെ അതിസാഹസികമായി രക്ഷിച്ച് ക്നാനായക്കാരന്‍ നാടിന് മാതൃകയായി

കടുത്തുരുത്തി: സ്കൂളില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി, തോടിന്‍്റെ അരികിലുള്ള നടപ്പുവഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ തലകറങ്ങി തോട്ടിലേക്ക് വീണു. അബോധാവസ്ഥയില്‍ വെള്ളത്തില്‍ വീണുകിടന്ന പെണ്‍കുട്ടിയെ ഉച്ചഭക്ഷണം കഴിക്കുവാനായി വീട്ടിലേക്ക് പോയി കൊണ്ടിരുന്ന ഓട്ടോറിക്ഷ ഡ്രൈവറായ കടുത്തുരുത്തി ഇടവകാംഗം കൊച്ചുപടപുരക്കല്‍ ഷൈജു കാണുകയും, തല്‍ക്ഷണം വെള്ളത്തിലേക്ക് എടുത്തുചാടി പെണ്‍കുട്ടിയെ കരയ്ക്ക് അടുപ്പിക്കുകയും ഷൈജുവും, ഭാര്യ സ്മിതയും ചേര്‍ന്ന് പ്രഥമ ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് തുടര്‍ ചികിത്സക്കായി കൊണ്ടുപോയി. ഷൈജുവും ഭാര്യയും ചേര്‍ന്ന് ചെയ്ത അതിസാഹസികമായ ഈ പ്രവര്‍ത്തനത്തെ നാട്ടുകാര്‍ എല്ലാവരും പ്രശംസിച്ചു. ഷൈജു – സ്മിത, ദമ്പതികള്‍ക്ക് രണ്ടു മക്കളാണ്. കൊല്ലം കൊട്ടിയത്ത് നേഴ്സിങ് വിദ്യാര്‍ഥിനിയായ എമി, കടുത്തുരുത്തി സെന്‍്റ് മൈക്കിള്‍സ് സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥി എബി.

Previous Post

അഖില്‍ പൂഴിക്കാലയ്ക്ക് ഡോക്ടറേറ്റ്

Next Post

ഇരവിമംഗലം: അച്ചിറതലയ്ക്കല്‍ ടി.പി തോമസ്

Total
0
Share
error: Content is protected !!