മാത്യൂസ് മാര്‍ പക്കോമിയോസിന് സ്വീകരണം നല്കി

കല്ലിശേരി: ക്‌നാനായ മലങ്കര കത്തോലിക്ക ഫൊറോനയുടെ ആഭിമുഖ്യത്തില്‍ കല്ലിശേരി സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദൈവാലയത്തില്‍വച്ച് പൂനൈ-കട്കി രൂപതാധ്യക്ഷനും ക്‌നാനായ സമുദായ അംഗവുമായ മാത്യൂസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം നല്കി. ഇതോടൊപ്പം പള്ളിയില്‍ സ്ഥാപിച്ച ക്‌നായിതോമ്മായുടെയും ഉറഹ മാര്‍ യൗസേപ്പിന്റെയും പ്രതിമകളുടെ അനാച്ഛാദനവും നടത്തി.
മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം സുധീര്‍ നെടിയൂഴത്തില്‍, കെ.സി.ഡബ്ല്യു.എ മലങ്കര ഫൊറോന പ്രസിഡന്റ് ജോസി ലൂക്കോസ് ചെറുപറമ്പില്‍, ഫൊറോന വികാരി ഫാ. റെനി കട്ടേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Previous Post

പിറവത്ത് ഇടവകദിനാഘോഷം നടത്തി

Next Post

കുമരകം : മേടയില്‍ ജാേസ് തോമസ്

Total
0
Share
error: Content is protected !!