ദൈവദാസന്‍ മാര്‍. മാത്യു മാക്കില്‍ പിതാവിന്റെ ചരമവാര്‍ഷികാചരണം

ചിക്കാഗോ: ചിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക ദൈവാലയത്തില്‍ ദൈവദാസന്‍ മാര്‍.മാത്യു മാക്കില്‍ പിതാവിന്റെ 110- o ചരമ വാര്‍ഷികം ആചരിച്ചു. അനുസ്മരണശുശ്രൂഷകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഫൊറോനാ വികാരിഫാ.തോമസ് മുളവനാല്‍ നേതൃത്വം നല്‍കി. അസി. വികാരി റവ. ഫാ ബിന്‍സ് ചേത്തലില്‍ സഹകാര്‍മികനായിരുന്നു. അതിരൂപതയുടെ മാര്‍ഗ്ഗദര്‍ശിയും ദൈവാശ്രയ ജീവിതത്തിന്റെ ശ്രേഷ്ഠമാതൃകയും ആയിരുന്നു ഭാഗ്യസ്മരണാര്‍ഹനായ മാക്കില്‍ മത്തായി
മെത്രാനെന്ന് ഫാ.തോമസ് മുളവനാല്‍ അനുസ്മരിച്ചു. വി.കുര്‍ബാനയ്ക്കും തീരുകള്‍മ്മങ്ങള്‍ക്കും ശേഷം നേര്‍ച്ച വിതരണവും നടന്നു . മോനായി – പ്രിയ മാക്കില്‍ കുടുംബം നേര്‍ച്ചഏറ്റെടുത്ത് നടത്തി.

ലിന്‍സ് താന്നിച്ചുവട്ടില്‍ P R O

 

Previous Post

ഗ്രാമീണ വനിതകള്‍ക്ക് ഉപജീവനമാര്‍ഗ്ഗമൊരുക്കി മാസ്സ്

Next Post

ഇരവിമംഗലം: ചൂരപ്പാടത്ത് ചാക്കോ

Total
0
Share
error: Content is protected !!