ക്നാനായ ജനത്തിന് അനുഗ്രഹമായി ബെന്‍സന്‍വില്ലയില്‍ പുതിയൊരു ദൈവാലയം

ചിക്കാഗോ: അമ്മേരിക്കയിലെ ക്‌നനായ ജനത്തിന്റെ ആദ്യ ദൈവാലയമായ മേവുഡിലെ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയം കൂടുതല്‍ സൗകര്യപ്രദമായ ഒരു ദൈവാലയം വാങ്ങി ബെന്‍സന്‍ വില്ലയിലേക്ക് മാറുന്നു. ജൂലിയറ്റ് രൂപതയിലെ ബെന്‍സന്‍ വില്ലയിലുള്ള സെന്റ് ചാള്‍സ് ബൊറോമിയോ കത്തോലിക്ക ദൈവാലയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ദൈവാലയവും സ്‌കൂളും വൈദിക മന്ദിരവു ഹാളും ഏഴേകാല്‍ ഏക്കര്‍ സ്ഥലവും അടങ്ങുന്ന സംവിധാനമാണ് പുതിയ ദൈവാലയത്തിന് ഉള്ളത് .

2006 ല്‍ മേവുഡില്‍ സ്ഥാപിതമായ തിരുഹൃദയ ക്‌നാനായ ദൈവാലയത്തിന്റെ അജപാലന വളര്‍ച്ചയുടെ ഭാഗമായിട്ടാണ് പുതിയ ദൈവാലയം സ്വന്തമാക്കിയിരിക്കുന്നത് . ഇടവക ജനത്തിന്റെയും ഒട്ടനവധി സുമനസ്സുകളുടെ പ്രാര്‍ത്ഥനകളുടെയും നിര്‍ലോഭമായ സാമ്പത്തിക സഹായത്തിന്റെയും ഫലമായിട്ടാണ് ഇറ വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത് . ജൂലിയറ്റ് രൂപതാത്ഥ്യക്ഷന്‍ അഭി: റൊണാള്‍ഡ് ഹഹിക്‌സിന്റെയും ചിക്കാഗോ രൂപതാത്ഥ്യക്ഷന്‍ അഭി: മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെയും സമയോജിതമായ ഇടപെടലുകളും നേതൃത്വവും ഇത്തരണത്തില്‍ഏറെ നന്ദിയോടെ അനുസ്മരിക്കുന്നു. 2024 മാര്‍ച്ച് 16 ശനിയാഴ്ച പുതിയ ദൈവാലയത്തിന്റെ പുനര്‍ കൂദാശകര്‍മ്മം നടത്തപ്പെടും.. പുതിയ ഈ ദൈവാലയസംരഭം യാഥാര്‍ത്ഥ്യമാക്കുവാന്‍ നേതൃത്വം നല്‍കിയ ചര്‍ച്ച് എക്‌സിക്യുട്ടീവ് , ‘ ഫണ്ട് റെയിസിംങ്ങ് കമ്മിറ്റി , സാമ്പത്തിക സഹായം നല്‍കിയവര്‍ മറ്റ് ഇതര സഹായങ്ങള്‍ ചെയ്ത് തന്നവര്‍ എന്നിവരോടുള്ള നന്ദിയും കടപ്പാടും ഇടവക വികാരി ഫാ.തോമസ്സ് മുളവനാലും അസി. വികാരി ഫാ. ബിന്‍സ് ചേത്തലിയും അറിയിച്ചു.

 

Previous Post

ക്നാനായ റീജിയണില്‍ തിരുബാല സഖ്യം ക്രിസ്തുമസ് കൂടിവരവ് സംഘടിപ്പിച്ചു

Next Post

ഏറ്റുമാനൂര്‍: മാക്കീല്‍ ജോയി ലൂക്കോസ് (ഏപ്പച്ചന്‍)

Total
0
Share
error: Content is protected !!