ദേശീയ കായിക ദിനാചാരണവും വെബിനാറും സംഘടിപ്പിച്ചു

മടമ്പം: ഇന്ത്യന്‍ ഹോക്കിയെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ച ധ്യാന്‍ ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദരസൂചകമായി സംഘടിപ്പിച്ച  ദേശീയ കായികദിനാചരണ ഭാഗമായി  പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനും കൊട്ടൂര്‍വയല്‍ എല്‍ പി സ്‌കൂളും സംയുക്തമായി ദേശീയ കായിക ദിനം സംഘടിപ്പിച്ചു. കൊട്ടൂര്‍വയല്‍ എല്‍ പി സ്‌കൂള്‍ ഗ്രൗണ്ടില്‍ അദ്ധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന നൂറോളം പേര്‍ പരിപാടിയില്‍ സന്നിഹിതരായി. കായിക ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ധ്യാപക വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കായിക ദിന പരിപാടികള്‍ സംഘടിപ്പിച്ചത്. സ്‌കൂള്‍ കുട്ടികള്‍ക്കായി കായിക മത്സരങ്ങള്‍, വ്യായാമ പരിശീലനം എയറോബിക് ഡാന്‍സ് എന്നിവയാണ് സംഘടിപ്പിച്ചത്.

പരിപാടി സ്‌കൂള്‍ മാനേജര്‍  ഫാ. സ്റ്റീഫന്‍ കുളക്കാട്ടുകുടി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ ബെന്നി കെ അധ്യക്ഷത വഹിച്ചു.  പി കെ എം കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഗ്രിഷികേഷ് ബാബു സ്വാഗതവും കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ മേധാവി ഡോ സിനോജ് ജോസഫ് നന്ദിയും പറഞ്ഞു. കൂടാതെ ഓണ്‍ലൈനായി  നടന്ന കായിക ദിനാചരണത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ ജെസ്സി എന്‍ സി അധ്യക്ഷത വഹിച്ചു.  ഇന്‍റർനാഷണല്‍ റഫറീയും മട്ടന്നൂര്‍ ആര്ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ മേധാവിയുമായ ടി .വി അരുണാചലം  ക്ലാസ് നയിച്ചു.  കായികാ അധ്യാപകന്‍ ഡോ സിനോജ് ജോസഫ് സ്വാഗതവും സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ വൈശാഖ് നന്ദിയും പറഞ്ഞു.

 

Previous Post

ഉഴവൂര്‍: നെഞ്ചുംതൊട്ടിയില്‍ സാലി ടോമി

Next Post

ചെന്നൈ കെ.സി.വൈ.ല്‍. ഓണം ആഘോഷിച്ചു

Total
0
Share
error: Content is protected !!