ചെന്നൈ കെ.സി.വൈ.ല്‍. ഓണം ആഘോഷിച്ചു

ചെന്നൈ: KCYL ചെന്നൈ റീജിയന്റെ ഓണാഘോഷം ‘ആരവം 2K22’ ഓഗസ്റ്റ് 31ന് മോണ്‍ഫോര്‍ട്ട് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്റ് തോമസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപെട്ടു.  പ്രസിഡന്റും കമ്മിറ്റി ചെയര്‍മാനുമായ സ്റ്റീഫന്‍ ജോസ് വട്ടക്കളത്തിന്റെ അധ്യക്ഷ തയില്‍ ചേര്‍ന്ന യോഗത്തില്‍ മൂഖ്യാതിഥി ബ്രദര്‍ വി. ല്‍. തോമസ് FSG , അതിഥി ബ്രദര്‍ കെ. കെ. തോമസ് FSG, സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ സനിറ്റ SJC , കമ്മിറ്റി സെക്രട്ടറി റീമ ജോസ് വെള്ളച്ചാലില്‍ എന്നിവര്‍ തിരി തെളിച്ചു. 40 തോളം പേര്‍ പങ്കെടുത്ത ഓണാഘോഷത്തില്‍ കസേര കളി, കുളം കര, സൂചിയില്‍ നൂല്‍ കോര്‍ക്കല്‍, ബലൂണ്‍ ചവിട്ടി പൊട്ടിക്കല്‍, സുന്ദരിക്കു പൊട്ടു തൊടീല്‍, ബോംബ് ഇന്‍ ദ സിറ്റി, തവള ചാട്ടം,വടം വലി തുടങ്ങി വിവിധ ഇനം മത്സരങ്ങളും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും വര്‍ണ്ണ സുന്ദരമായ ഓണ പൂക്കളവും ചടുല സുന്ദരമായ തിരുവാതിരയും ഏവരുടെയും മനം കവരുന്നതായിരുന്നു.

Previous Post

ദേശീയ കായിക ദിനാചാരണവും വെബിനാറും സംഘടിപ്പിച്ചു

Next Post

സംക്രാന്തി: കുന്നുകാലായില്‍ സോജി ജേക്കബ്

Total
0
Share
error: Content is protected !!