മടമ്പം: ജര്‍മ്മനിയിലെ ഒസ്ഫാലിയ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസ് ഇല് വെച്ച് ഏപ്രില്‍ 15 മുതല്‍ 17 വരെ നടന്ന 17-ാമത് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ റോബോട്ടിക്സ് ഇന്‍ എഡ്യൂക്കേഷന്‍ (RiE 2026)-ല്‍ മടമ്പം പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ ടീമിന്റെ ഗവേഷണ പോസ്റ്റര്‍ ശ്രദ്ധേയമായി. ‘STEM എഡ്യൂക്കേഷന്‍ ഇനിഷി യേറ്റീവ്സ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ ഇന്സ്ടിട്യൂഷന് : ആന്‍ ഇന്സ്ടിട്യൂഷണല് മോഡല്‍ ‘ എന്ന ശീര്‍ഷകത്തിലുള്ള പോസ്റ്ററാണ് അവതരിപ്പിച്ചത്. പോസ്റ്റര്‍ തയ്യാറാക്കിയത് ഡോ . പ്രശാന്ത് മാത്യു (ഡയറക്ടര്‍ , STEM അക്കാദമി & അസോസിയേറ്റ് പ്രൊഫസര്‍ , വൈസ് പ്രിന്‍സിപ്പല്‍ , പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ ), ജ്വാല തോമസ് (പ്രൊജക്റ്റ് അസോസിയേറ്റ് , STEM Mentors@PKM), ജേക്കബ് പ്രശാന്ത് (പ്രൊജക്റ്റ് അസോസിയേറ്റ് , STEM@Schools, സെന്റ്. ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് , പാലാ) എന്നിവരാണ്. ഇന്ത്യയുടെ നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസി 2020യും UN സസ്റ്റൈനബിള്‍ ഡെവലപ്പ്മെന്റ് ഗോള്‍ 4ഉം അടിസ്ഥാനമാക്കി പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷന്റെ ഇന്സ്ടിട്യൂഷന് ഇന്നോവേഷന്‍ കൗണ്‍സില്‍ കൊച്ചിയിലെ സൃഷ്ടി റോബോട്ടിക്സ് ആന്‍ഡ് ടെക്നോളോജീസ് Pvt. Ltd-മായി സഹകരിച്ച് റോബോട്ടിക്സ്, കോഡിംഗ്, ഇലക്ട്രോണിക്സ്, 3D പ്രിന്റിംഗ് എന്നീ മേഖലകളില്‍ നടത്തിയ STEM പ്രായോഗിക പരിശീലന പരിപാടികളുടെ സ്ഥാപന മാതൃകയാണ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചത്. STEM പരിശീലന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത് സുനില്‍ പോള്‍ , സി.ഇ.ഒ., സൃഷ്ടി റോബോട്ടിക്സ് ആന്‍ഡ് ടെക്നോളോജീസ് ആണ്. ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷനെ ”സെന്റര്‍ ഫോര്‍ STEM എഡ്യൂക്കേഷന്‍ ഇനിഷിയേറ്റീവ് ‘ ആയി Adv. Sajeev Joseph, എം.എല്‍.എ., ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം 2026 വര്‍ഷത്തേക്കുള്ള സ്റ്റം വിദ്യാഭ്യാസത്തിലെ ഒരു വര്‍ഷത്തെ സര്ട്ടിഫിക്കേഷന് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. റോബോട്ടിക്സിന്റെ വിദ്യാഭ്യാസത്തിലെ പ്രയോഗം, ക്ലാസ്റൂമുകളിലെ കൃത്രിമ ബുദ്ധി (AI), STEM അധിഷ്ഠിത പഠനരീതികള്‍, സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നവീന പഠനരീതികള്‍ എന്നിവ ഉള്‍പ്പെടെ നിരവധി വിഷയങ്ങളെ ആസ്പദമാക്കി ഏകദേശം 60 ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയില്‍ നിന്നുള്ള രണ്ട് ടീമുകള്‍ മാത്രമാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.






