നൂഹ്റ മാസികയുടെ നൂറാം പതിപ്പ് പ്രസിദ്ധീകരിച്ചു

ചിക്കാഗോ: അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയന്റെ ആത്മീയ പ്രസിദ്ധീകരണമായ നുഹറ മാസികയുടെ നൂറാം പതിപ്പ് പ്രകാശനം ചെയ്തു. ക്നാനായ ജനതയുടെ ആത്മീയ ഉണര്‍വിനായി 2018 ജനുവരി മുതലാണ് നുഹറ പ്രസിദ്ധീകരണം ആരംഭിച്ചത്. നൂഹ്റ എന്ന സുറിയാനി പദത്തിന്റെ അര്‍ത്ഥം പ്രകാശം എന്നാണ്. ക്രിസ്തുവാകുന്ന പ്രകാശത്തെയാണിത് സൂചിപ്പിക്കുന്നത്.

ഈടുറ്റ ലേഖനങ്ങളും ആത്മീയഉണര്‍വിനുതൂകുന്ന വിഭവങ്ങളുമായി എല്ലാ മാസവും എത്തുന്ന നുഹറ മാസികയെ വായനക്കാര്‍ വളരെ താല്പര്യ പൂര്‍വമാണ് സ്വീകരിക്കുന്നത്. ഫാ. തോമസ് മുളവനാല്‍ മാനേജിങ് എഡിറ്ററായും ഡോ. ബിബിത സിജോയ് പറപ്പള്ളില്‍ ചീഫ് എഡിറ്ററായുമുള്ള എഡിറ്റോറിയല്‍ ബോര്‍ഡാണ് ഈ മാധ്യമത്തിന് നേതൃത്വം നല്‍കുന്നത്.

Previous Post

തിരൂര്‍: കണ്ണംകുന്നേല്‍ സുനില്‍ ചാക്കോ

Next Post

100th Issue of “Nuhra” Magazine Released

Total
0
Share
error: Content is protected !!