പൗരോഹിത്യ സ്വീകരണവും നവപൂജാ അര്‍പ്പണവും

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയില്‍ നിന്ന് ആദ്യമായി ക്‌നാനായ സമുദായത്തിനും പ്രത്യേകിച്ച് കോട്ടയം അതിരൂപതയ്ക്കും വേണ്ടി പൗരോഹിത്യം സ്വീകരിക്കുന്ന ബ്രദര്‍ മോസസ് സ്റ്റീഫന്‍ പുതുപ്പള്ളിമ്മ്യാലിലിന്റെ പൗരോഹിത്യ സ്വീകരണ ശുശ്രൂഷകളും നവപൂജാ അര്‍പ്പണവും 2026 ജൂണ്‍ 27-ാം തീയതി ന്യൂയോര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കാത്തലിക് ഫൊറോനാ പള്ളിയില്‍ നടത്തപ്പെടുന്നു.

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത ആര്‍ച്ച്ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ശുശ്രൂഷയില്‍, കൈവയ്പ്പ് പ്രാര്‍ത്ഥനയിലൂടെ ഡീക്കന്‍ മോസസ് പൗരോഹിത്യം സ്വീകരിക്കും.

ഈ ശുശ്രൂഷയില്‍ ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോയ് ആലപ്പാട്ട് പിതാവ് സഹകാര്‍മ്മികനായിരിക്കുകയും, അന്നേ ദിവസത്തെ സന്ദേശം നല്‍കുകയും ചെയ്യും.

ക്‌നാനായ റീജിയന്‍ ഡയറക്ടറും ചിക്കാഗോ രൂപത പ്രോട്ടോസിഞ്ചെല്ലൂസുമായ ബഹുമാനപ്പെട്ട തോമസ് മുളവനാല്‍ അച്ചന്‍ ആര്‍ച്ച്ഡീക്കനായിരിക്കും. ഈ ധന്യനിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ ക്‌നാനായ റീജിയനിലെ വൈദികര്‍, സിസ്റ്റേഴ്‌സ്, സെമിനാരി വൈദികര്‍, വിദ്യാര്‍ത്ഥികള്‍, ന്യൂയോര്‍ക്ക് മേഖലയിലെ മറ്റ് മലയാളി വൈദികര്‍ എന്നിവരും ഒത്തുചേരും.

നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ സമൂഹത്തിനും കോട്ടയം അതിരൂപതയ്ക്കും ചരിത്രപരമായ ഒരു സുവര്‍ണ്ണ മുഹൂര്‍ത്തമായി മാറുന്ന ഈ പവിത്രമായ ചടങ്ങിനെ ഭക്തിപൂര്‍വ്വം വരവേല്‍ക്കാന്‍ ഇടവക സമൂഹം ഒന്നടങ്കം പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

അനൂപ് മുകളേല്‍ (പി. ര്‍. ഓ)

 

Previous Post

Warm Farewell to Sr. Silverious at St. Mary’s Knanaya Catholic Church, Chicago

Next Post

മൂന്നു ക്നാനായക്കാര്‍ക്ക് ദീപിക എക്സലന്‍സ് അവാര്‍ഡ്

Total
0
Share
error: Content is protected !!