വിശ്വാസ പരിശീലന പ്രവേശനോത്സവം ഒരുക്കി ന്യൂ ജേഴ്സി ഇടവക

ന്യൂ ജേഴ്സി: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ 2023 – 2024 അദ്ധ്യായന വര്‍ഷത്തെ മതബോധന ക്ളാസ്സുകള്‍ക്ക് വര്‍ണാഭമായ തുടക്കം. ആദ്യ ദിനത്തില്‍ എത്തിയ എല്ലാ മതബോധന വിദ്യാര്‍ത്ഥികളേയും ഇടവക വികാരി ഫാ. ബിന്‍സ് ചേത്തലില്‍ പുഷപങ്ങള്‍ നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് എവര്‍ക്കുമായി പ്രത്യേക ദിവ്യ ബലിയും അദ്ധ്യാപകര്‍ക്കായി അനുഗ്രഹ പ്രാര്‍ത്ഥനയും നടത്തി.

പ്രവേശനോത്സവത്തോടനുബന്ധിച്ചു വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ ഐസ് ബ്രേക്കിംഗ് ഗെയിമുകളും
മാതാപിതാക്കള്‍ക്കായി സെമിനാറും സ്‌നേഹവിരുന്നും സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജൂബി കിഴക്കേപ്പുറം, വൈസ് പ്രിന്‍സിപ്പാള്‍ സിജോയ് പറപ്പള്ളില്‍, അദ്ധ്യാപകര്‍, ഇടവക ട്രസ്റ്റീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

ഹൃദയത്തിനു വേണ്ടി ..ഹൃദയപൂര്‍വ്വം

Next Post

തോമസ് ചാഴികാടന്‍ എം.പി യ്ക്ക് മെല്‍ബണില്‍ ഊഷ്മള സ്വീകരണം

Total
0
Share
error: Content is protected !!