മെല്‍ബണ്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ ഇടവകദിനാഘോഷം ജൂലൈ 12-ന് ഞായറാഴ്ച നടക്കും. ഫോക്നറിലെ സെന്റ് മാത്ത്യൂസ് കത്തോലിക്കാ പള്ളിയിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 2 മണിക്ക് കുട്ടികള്‍ക്കായുള്ള വിവിധ പരിപാടികള്‍ നടക്കും. തുടര്‍ന്ന് വൈകുന്നേരം 4 മണിക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം അള്‍ത്താര ബാലന്മാരെയും ബാലികമാരെയും ഗായകസംഘാംഗങ്ങളെയും ആദരിക്കും. വൈകുന്നേരം 6 മണിക്ക് പൊതുസമ്മേളനവും തുടര്‍ന്ന് 6.30-ന് കലാപരിപാടികളും നടക്കും. ഇടവക വികാരി ഫാ. ഡാലീഷ് കൊച്ചേരില്‍, കൈക്കാരന്മാരായ സിജോ ചാലായില്‍, മനോജ് വള്ളിത്തോട്ടം, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.





