സ്ത്രീശാക്തീകരണം ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു മാസ്സ്

കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, കണ്ണൂര്‍ജില്ലാ വനിതാശിശുവികസന സമിതിയുമായി സഹകരിച്ച് കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ ബ്ലോക്ക്, കോളയാട് ഗ്രാമപഞ്ചായത്തിലെ ബേക്കളം 5-ാം വാര്‍ഡ് കല്ലുമതിരക്കുന്ന് അങ്കണ്‍വാടി പരിധിയിലുള്ള സ്ത്രീകള്‍ക്കുവേണ്ടി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കല്ലുമതിരക്കുന്ന് അങ്കണ്‍വാടി വര്‍ക്കര്‍ സുധ.കെ സ്വാഗതം പറഞ്ഞു, ബേക്കളം വാര്‍ഡ്‌മെമ്പര്‍ ബിന്‍സി കട്ടക്കയം അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. രേഖ. കെ. സി ക്ലാസ് നയിച്ചു. ഗാര്‍ഹിക പീഢന നിരോധന നിയമം 2005, ലിംഗസമത്വം, സ്ത്രീധന നിരോധന നിയമം, ജീവെ അര േമറ്റ് സ്ത്രീസുരക്ഷ നിയമങ്ങള്‍ എന്നിവയെക്കുറിച്ചും വിശദമായി ക്ലാസ്സില്‍ പറയുകയുണ്ടായി. മേരി ജോര്‍ജ്ജ്ന ന്ദി പറഞ്ഞു.

 

 

Previous Post

എസ്.എച്ച് മൗണ്ട്: പൗവ്വത്ത് അന്നമ്മ തോമസ്

Next Post

അതിഥി അദ്ധ്യാപക ഒഴിവ്

Total
0
Share
error: Content is protected !!