മരിയന്‍ എക്സിബിഷന്‍ ഒരുക്കി കടുത്തുരുത്തി വലിയപള്ളി വിശ്വാസ പരിശീലന കേന്ദ്രം

കടുത്തുരുത്തി: പരി. കന്യകാമറിയത്തെ പ്രത്യേകം അനുസ്മരിക്കകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഒക്ടോബര്‍ മാസത്തില്‍ കടുത്തുരുത്തി വലിയപള്ളിയിയിലെ വിശ്വാസ പരിശീലനത്തിന്‍്റെ ഭാഗമായി അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് മരിയന്‍ എക്സിബിഷന്‍ സംഘടിപ്പിച്ചു. പരി. അമ്മയുടെ വിവിധ തരത്തിലുള്ള ചിത്രങ്ങളും, ജപമാലകളും, രൂപങ്ങളും, മാതാവിനെ പറ്റിയുള്ള പുസ്തകങ്ങളും വാക്യങ്ങളുമെല്ലാം ഏറെ ശ്രദ്ധേയമായി. ഇടവക വികാരി ഫാ.ബ്രാഹം പറമ്പേട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

Previous Post

കല്ലറ പുത്തന്‍ പള്ളിയില്‍ കര്‍ഷക ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു

Next Post

കാരിത്താസ് ഇന്ത്യയുടെ മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള വ്യക്തിഗത അംഗീകാരം ഫാ. ജയന്‍ അലക്‌സിന്

Total
0
Share
error: Content is protected !!