കല്ലറ പുത്തന്‍ പള്ളിയില്‍ കര്‍ഷക ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കോട്ടയം അതിരൂപത കര്‍ഷക ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കല്ലറ പുത്തന്‍ പള്ളിയില്‍ കര്‍ഷകക്ലബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു. കെ.സി.സി യൂണിറ്റ് പ്രസിഡന്റ് സ്റ്റീഫന്‍ ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വികാരി ഫാ. ബൈജൂ എടാട്ട് ക്ലബ്ബ് ഉല്‍ഘാടനം ചെയ്തു. കെ.സി.സി രൂപത വൈസ് പ്രസിഡന്റ് ടോം കരി കുളം മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക ഫോറം  ചെയര്‍മാന്‍ എം.സി.കുര്യാക്കോസ് വിഷയം അവതരിപ്പിച്ചു കൊണ്ട് പ്രസംഗിച്ചു. കെ.സി.സി കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് എബ്രാഹം കുരീക്കോട്ടില്‍, കര്‍ഷക ഫോറം  ഫൊറാന കണ്‍വീനര്‍ ഇ.കെ. ചാക്കോച്ചന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. കര്‍ഷക ഫോറം യൂണിറ്റ് കണ്‍വീനര്‍ പ്രഷ്യസ് മാത്യു സ്വാഗതവും, കെ.സി.സി യൂണിറ്റ് സെക്രട്ടറി വിബിന്‍ ജോര്‍ജ് കൃതജ്ഞതയും പറഞ്ഞു.

 

Previous Post

Fr. Lijo bid farewell to Kochuparambil.

Next Post

മരിയന്‍ എക്സിബിഷന്‍ ഒരുക്കി കടുത്തുരുത്തി വലിയപള്ളി വിശ്വാസ പരിശീലന കേന്ദ്രം

Total
0
Share
error: Content is protected !!