ഇടവകസമൂഹം ഒരുമിച്ച് വിയാനി ഹോമില്‍

മണക്കാട് യൂണിറ്റിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മണക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ജൂണ്‍ 18-ാം തീയതി ഞായറാഴ്ച ഇടവക സമൂഹവും ഒരുമിച്ച് വിയാനി ഹോം സന്ദര്‍ശനം നടത്തി.

സഭയ്ക്കും സമുദായത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച് വിശ്രമ ജീവിതം നയിക്കുന്ന വന്ദ്യ വൈദികരുടെ ചാരെ ഒരു ഇടവക സമൂഹം ഒരുമിച്ച് എത്തിച്ചേര്‍ന്നത് ഒരു നവ്യ അനുഭവമായി.
ആദ്യമായി വിയാനി ഹോം സന്ദര്‍ശിക്കുന്ന പലര്‍ക്കും താങ്കളെ ആത്മീയവും ഭൗതികവുമായി വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വൈദികരെ നേരില്‍ കാണുവാനും സ്‌നേഹം പങ്കുവയ്ക്കാനും സാധിച്ചതിന്റെ സന്തോഷം പങ്കുവെക്കപ്പെട്ടു.
യൂണിറ്റ് ചാപ്ലിയന്‍ റവ.ഫാ ദിപു ഇറപുറത്ത് ആമുഖ സന്ദേശം നല്‍കി.
യൂണിറ്റ് ഡയറക്ടര്‍ സാന്റ്‌റി കുന്നംചിറ ആശംസ നേര്‍ന്ന് പുതുതലമുറയ്ക്ക് വൈദികരെയും , വൈദിക ജീവിതത്തെക്കുറിച്ച് ആഴത്തില്‍ അറിയുവാനും കൂടുതല്‍ സ്‌നേഹിക്കുവാനും ഇതുപോലെയുള്ള സന്ദര്‍ശനങ്ങള്‍ സഹായിക്കും എന്നും, മണക്കാട് പള്ളി പണിയിപ്പിച്ച റവ. ഫാ. ജേക്കബ് കളപ്പുരയില്‍ അച്ഛനെയും,
പള്ളിമുറി പണിയിപ്പിച്ച റവ. ഫാ. ജോസഫ് ശൗര്യമാക്കിയില്‍ അച്ഛനെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുവാനും ഈ സന്ദര്‍ശനം സഹായിച്ചു.
റവ. ഫാ. ഫിലിപ്പ് തൊടുക്കയില്‍ അച്ഛന്‍ ഇടവക സമൂഹം ഒരുമിച്ച് വയ്യാനി ഹോം സന്ദര്‍ശിച്ചതിനെ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു.
എല്ലാ വൈദികരും ഒരുമിച്ച് പാട്ടുപാടുകയും തമാശകള്‍ പറഞ്ഞ് സന്ദര്‍ശനം ഏറെ സന്തോഷകരമായിരുന്നു.
കെ.സി. വൈ. എല്‍ മണക്കാട് യൂണിറ്റിന്റെ ഉപഹാരം എല്ലാ വൈദികര്‍ക്കും നല്‍കുകയും ചെയ്തു. യൂണിറ്റ് സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ പ്രിയ SJC, ഇടവക അംഗങ്ങളും യുവജനങ്ങളും സന്നിഹിതരായിരുന്നു.

Previous Post

കിടങ്ങൂര്‍: ഇലവുംമുറിയില്‍ ത്രേസ്യാമ്മ ലൂക്കോസ്

Next Post

ജര്‍മ്മന്‍ ക്‌നാനായ ഫെലോഷിപ്പിനു പുതിയ തുടക്കം

Total
0
Share
error: Content is protected !!