ജര്‍മ്മന്‍ ക്‌നാനായ ഫെലോഷിപ്പിനു പുതിയ തുടക്കം

ഗെല്‍സണ്‍കിര്‍ഹന്‍ (ജര്‍മ്മനി): ജര്‍മ്മനിയിലെ ഗെല്‍സന്‍കിര്‍ഹനില്‍ വെച്ച് നടത്തപ്പെട്ട
”തനിമ – 2023” കുടുംബസംഗമത്തില്‍ ജര്‍മ്മനിയിലെ എല്ലാ റീജിയണുകളില്‍ നിന്നുമുള്ള 200-ലധികം ക്‌നാനായ മക്കള്‍ ഒരുമിച്ചു ഒരു കുടക്കീഴില്‍ അണിചേര്‍ന്നു.
ജര്‍മ്മന്‍ ക്‌നാനായ കത്തോലിക്ക ഫെലോഷിപ്പ് സംഘടിപ്പിച്ച തനിമ 2023 ന് ഫാ. തമ്പി പനങ്ങാട്ട്, ഫാ. സജി പനംങ്കാലായില്‍, ഫാ. ബിനോയി കൂട്ടനാല്‍ സിസ്റ്റര്‍ മേഴ്‌സി തെക്കേപറമ്പില്‍, കണ്‍വീനര്‍ ജോയിസ്‌മോന്‍ മാവേലില്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ആവേശകരമായ റാലിയും വിവിധ കലാപരിപാടികളും വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചയും സംഗമത്തെ ആകര്‍ഷഭരിതമാക്കി. ജര്‍മ്മനിയില്‍ കുടിയേറിയ ആദ്യ തലമുറയിലെ മുതിര്‍ന്ന വ്യക്തികളുടെ സാന്നിധ്യവും സഹകരണവും നന്ദിയോടെ അനുസ്മരിക്കുകയും അവരെ ആദരിക്കുകയും ചെയ്തു. ഫെല്ലോഷിപ്പിന്റെ ഏഴ് റീജിയനുകളില്‍നിന്നുമുള്ള ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

 

Previous Post

ഇടവകസമൂഹം ഒരുമിച്ച് വിയാനി ഹോമില്‍

Next Post

മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ മെഗാ മാര്‍ഗ്ഗംകളി സംഘടിപ്പിക്കുന്നു

Total
0
Share
error: Content is protected !!