കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍ന് ഓസ്‌ട്രേലിയയില്‍ സ്വീകരണം നല്‍കി

ഓസ്‌ടേലിയിലെ മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുവാനായി, മെല്‍ബണില്‍ എത്തിച്ചേര്‍ന്ന കോട്ടയം അതിരൂപതയുടെ യുവജനപ്രസ്ഥാനമായ കെ.സി.വൈ.എല്‍ സംഘടനയുടെ അതിരൂപതാ പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍ന് സ്വീകരണം നല്‍കി. മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന ലിബിന്‍ പാറയില്‍ നെ,മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ സെക്രട്ടറി ഫിലിപ്‌സ് എബ്രഹാം കുരീക്കോട്ടില്‍, ടോം പഴേമ്പള്ളില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സെപ്റ്റംബര്‍ 30-ാം തീയതി നടക്കുന്ന പത്താം വാര്‍ഷികം സമാപന സമ്മേളനത്തിലും, ഒക്ടോബര്‍ ഒന്നാം തിയതി നടക്കുന്ന ദശാബ്ധി തിരുനാളിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.

Previous Post

അറ്റ്ലാന്‍റ: മണിമല സാറാമ്മ ചാക്കോ

Next Post

മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന് മെല്‍ബണില്‍ ആവേശോജ്വല സ്വീകരണം

Total
0
Share
error: Content is protected !!