മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന് മെല്‍ബണില്‍ ആവേശോജ്വല സ്വീകരണം

മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാര്‍ഷികം സമാപന സമ്മേളനംഉദ്ഘാടനം ചെയ്യുവാനും, ദശാബ്ധി തിരുനാളിനു മുഖ്യ കാര്‍മ്മികത്വം വഹിക്കുവാനുമായി, മെല്‍ബണില്‍എത്തിച്ചേര്‍ന്ന അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന് മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ ആവേശോജ്വലസ്വീകരണം നല്‍കി.

മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിനെ, ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം, പത്താം വാര്‍ഷികം ജനറല്‍ കണ്‍വീനര്‍ ഷിനോയ് മഞ്ഞാങ്കല്‍, കെ.സി.വൈ.എല്‍അതിരൂപതാ പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍ , കൈക്കാരന്‍ നിഷാദ് പുലിയന്നൂര്‍, പാരിഷ് സെക്രട്ടറിബിനീഷ് മൂഴിച്ചാലില്‍, പാരിഷ് ആക്ടിങ് സെക്രട്ടറി ഫിലിപ്‌സ് എബ്രഹാം കുരീക്കോട്ടില്‍ എന്നിവരുടെനേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.

സെപ്റ്റംബര്‍ മുപ്പതാം തിയതി നടക്കുന്ന സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പത്താംവാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും, ഒക്ടോബര്‍ ഒന്നാം തിയതിനടക്കുന്ന ദശാബ്ദി തിരുനാളിന് മുഖ്യ കാര്‍മികത്വം വഹിക്കുകയും ചെയ്യും.

 

 

Previous Post

കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍ന് ഓസ്‌ട്രേലിയയില്‍ സ്വീകരണം നല്‍കി

Next Post

ചുങ്കം/ തൊടുപുഴ : ഇല്ലിക്കുന്നംപുറത്ത് ഇ. എം ജോസ്

Total
0
Share
error: Content is protected !!