സഹാനുഭൂതിയോടെയുള്ള സദ്ഭരണം കാലഘട്ടത്തിന്‍്റെ ആവശ്യം: മുഖ്യമന്ത്രി

കുറുപ്പന്തറ: 75 വര്‍ഷത്തെ വിശ്വാസജീവിതത്തിലൂടെ നിരവധി പേര്‍ക്ക് ആശ്വാസവും ആത്മീയശക്തിയും പകരുന്ന വലിയ ദൈവാലയമായി വളരാന്‍ സെന്‍റ് തോമസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന് കഴിഞ്ഞതായി മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു. ദൈവാലയം നാല് ചുവരുകളും മേല്‍ക്കൂരയുമുള്ള കെട്ടിടം മാത്രമല്ളെന്നും വിശ്വാസികളുടെ തീക്ഷ്ണമായ പ്രാര്‍ഥനയിലൂടെയും ദൈവചൈതന്യത്തിലൂടെയുമാണ് യഥാര്‍ഥ ദൈവാലയം രൂപപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ദൈവാലയത്തിന്‍്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

75 വര്‍ഷം മുമ്പ് ഏതാനും കുടുംബങ്ങള്‍ ചേര്‍ന്ന് ആരംഭിച്ച ദൈവാലയം ഇന്ന് വലിയൊരു വിശ്വാസസമൂഹത്തിന്‍്റെ ആത്മീയകേന്ദ്രമായി വളര്‍ന്നിരിക്കുകയാണ്. ഈ കാലയളവില്‍ ദൈവാലയത്തില്‍ ശുശ്രൂഷ ചെയ്ത വൈദികരെയും നേതൃത്വം നല്‍കിയ അല്‍മായരെയും അദ്ദേഹം അനുസ്മരിച്ചു. ദൈവകൃപ മനുഷ്യന്‍്റെ അര്‍ഹതകള്‍ക്കും അളവുകള്‍ക്കും അതീതമാണ്. ദൈവഹിതമനുസരിച്ച് ജീവിക്കുകയെന്നതാണ് ക്രിസ്തു പഠിപ്പിച്ച പ്രധാന പാഠം. ലോകത്തിന്‍്റെ രീതികള്‍ക്കനുസരിച്ച് ജീവിക്കാതെ ദൈവഹിതം തിരിച്ചറിഞ്ഞ് മനസ്സിനെ പുതുക്കി രൂപാന്തരപ്പെടണമെന്ന വിശുദ്ധ പൗലോസിന്‍്റെ റോമാക്കാര്‍ക്കുള്ള ലേഖനത്തിലെ സന്ദേശം ഇതിന് മാര്‍ഗദര്‍ശനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തുപിടിക്കുകയും അവരുടെ സങ്കടങ്ങളിലും പ്രയാസങ്ങളിലും പങ്കുചേരുകയും ചെയ്യുന്നതാണ് ക്രൈസ്തവ സ്നേഹത്തിന്‍്റെയും കരുണയുടെയും സന്ദേശം. ക്രിസ്തുവിന്‍്റെ ജീവിതം കരുണയുടെയും സഹാനുഭൂതിയുടെയും മാതൃകയാണ്. മറ്റുള്ളവരുടെ വേദനകളില്‍ മനസ്സലിഞ്ഞ് അവരെ സഹായിക്കുന്ന മനോഭാവം സമൂഹത്തില്‍ വളരണമെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധിയെ ക്രൈസ്തവ ദര്‍ശനം സ്വാധീനിച്ചതിനെക്കുറിച്ച് പരാമര്‍ശിച്ച മുഖ്യമന്ത്രി, സ്റ്റാന്‍ലി ജോണ്‍സിന്‍്റെയും സി.എഫ്. ആന്‍ഡ്രൂസിന്‍്റെയും പങ്ക് ചൂണ്ടിക്കാട്ടി. അഹിംസയുടെയും സ്നേഹത്തിന്‍്റെയും ആശയങ്ങള്‍ ക്രൈസ്തവ ദര്‍ശനവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. വധിക്കപ്പെടുന്നതിന് രണ്ടു ദിവസം മുമ്പ്, തന്‍്റെ മരണത്തെക്കുറിച്ച് ഗാന്ധിജി പ്രകടിപ്പിച്ച നിലപാടും വിദ്വേഷമില്ലാതെ മരണത്തെ സ്വീകരിക്കാനുള്ള സന്നദ്ധതയും ദൈവികമായ തിരിച്ചറിവിന്‍്റെ ഉദാഹരണമായി അദ്ദേഹം വിശദീകരിച്ചു. മൈക്കലാഞ്ചലോയുടെ വിഖ്യാത ശില്‍പമായ പിിയാത്തോയെക്കുറിച്ചും മുഖ്യമന്ത്രി പരാമര്‍ശിച്ചു. കുരിശുമരണത്തിനുശേഷം ക്രിസ്തുവിന്‍്റെ തിരുശരീരം മടിയില്‍ കിടത്തിയിരിക്കുന്ന മാതാവിന്‍്റെ മുഖത്ത് പ്രസന്നത പ്രകടമാകുന്നതിനെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക്, ക്രിസ്തുവിന്‍്റെ കുരിശുമരണം മനുഷ്യരുടെ പാപപരിഹാരത്തിനായുള്ള ദൈവഹിതമാണെന്ന മാതാവിന്‍്റെ തിരിച്ചറിവാണ് അതിനു കാരണമെന്നായിരുന്നു മൈക്കലാഞ്ചലോയുടെ വിശദീകരണമെന്ന് അദ്ദേഹം പറഞ്ഞു. ദൈവഹിതം തിരിച്ചറിഞ്ഞ് ജീവിക്കുകയും കൂടുതല്‍ ആളുകളെ സഹായിക്കുകയും ചെയ്യുക എന്ന സന്ദേശമാണ് പ്ളാറ്റിനം ജൂബിലി ആഘോഷം നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലത്തെിയപ്പോള്‍ മുന്നോട്ടുവച്ച മുദ്രാവാക്യം ‘ഏീീറ ഏീ്ലൃിമിരല ംശവേ ഋാുമവ്യേ’ എന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സഹാനുഭൂതിയില്ലാതെ സദ്ഭരണം സാധ്യമല്ല. ക്രൈസ്തവ ദര്‍ശനത്തിലെ കരുണയുടെയും സഹാനുഭൂതിയുടെയും ആശയങ്ങള്‍ ഭരണത്തിലും പ്രതിഫലിക്കണം. സഹാനുഭൂതിയോടെയുള്ള സദ്ഭരണത്തിനായി ജനങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ചടങ്ങില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വികാരി ഫാ. സജി മത്തൊനത്ത് സ്വാഗതം ആശംസിച്ചു. മന്ത്രി മോന്‍സ് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് എം.പി., സിനിമാനടന്‍ ഫഹദ് ഫാസില്‍, പഞ്ചായത്ത് പ്രസിഡന്‍്റ് സുനു ജോര്‍ജ്, പഞ്ചായത്ത് മെമ്പര്‍ ജോര്‍ജുട്ടി കാറുകുളം, ജനറല്‍ കണ്‍വീനര്‍ തോമസ് കമ്മാപറമ്പില്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജിന്‍സി മാത്യു എന്നിവര്‍ പ്രസംഗിച്ചു. സുവനീറിന്‍െറ പ്രകാശനം ഫഹദ് ഫാസില്‍ നിര്‍വഹിച്ചു. നടവിളികളോടെയാണ് ഇടവക സമൂഹം മുഖ്യമന്ത്രിയെ സ്വീകരിച്ചത്.

Previous Post

കിടങ്ങൂര്‍: അമ്പലത്തറ എ.കെ. മത്തായി

Next Post

മിഷന്‍ ലീഗ് സംസ്ഥാന മത്സരത്തില്‍ സംഗീതത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും

Total
0
Share
error: Content is protected !!