ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വയം പര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേമും കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണിയും സംയുക്തമായി നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിജോ ആല്‍പ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു. പരിശീലന പരിപാടിയുടെ ഭാഗമായി ത്രഡിംഗ്, ബ്ലീച്ചിംഗ്, ഫെഷ്യലിങ്, മേക്കപ്പ്, ഡ്രസ്സ് കോസ്റ്റിയൂമിംഗ്, പെഡിക്യൂര്‍, ഓയില്‍ മസ്സാജ് തുടങ്ങിയവയിലാണ് പരിശീലനം സംഘടിപ്പിച്ചത്. ട്രെയിനേഴ്‌സായ ലീനാ ബിനു, മിനി ജോയി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് സ്വാശ്രയസംഘങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വര്‍ക്കായാണ് പരിശീലനം സംഘടിപ്പിച്ചത്.

Previous Post

ജിസ്സ് വല്ലൂരിനെ കെ.സി.സി ആദരിച്ചു

Next Post

Kothanallur  Silver Jubilee Celebration Inaugurated

Total
0
Share
error: Content is protected !!