തടിയമ്പാട് : ക്നാനായ കത്തോലിക്ക വനിതാ അസോസിയേഷന്‍്റെ (കെ.സി.ഡബ്ള്യു.എ.) പടമുഖം ഫൊറോന നേതൃസംഗമം തടിയന്‍പാട് മരിയസദന്‍ പാസ്റ്ററല്‍ സെന്‍്ററില്‍ സംഘടിപ്പിച്ചു. പടമുഖം സേക്രഡ് ഹാര്‍ട്ട് ഫൊറോന പള്ളി വികാരി ഫാ. ഷാജു ചാമപ്പാറ സംഗമം ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്‍്റ് മഞ്ജു ജിന്‍സ് അധ്യക്ഷത വഹിച്ചു.
ഫൊറോന ചാപ്ളയിന്‍ ഫാ. സുജിത് കാഞ്ഞിരത്തുംമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ജെ.പി.എം. കോളേജ് സാമൂഹ്യശാസ്ത്ര വിഭാഗം ഫാക്കല്‍റ്റി അംഗം ലിയോ എബ്രഹാം ‘സ്ത്രീയും സാമൂഹിക നേതൃത്വവും’ എന്ന വിഷയത്തില്‍ സെമിനാര്‍ നയിച്ചു.
തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ മിനി ഫിലിപ്പ് തെള്ളിത്തോട് (പ്രസിഡന്‍്റ്), മിനി മാത്യു സേനാപതി (വൈസ് പ്രസിഡന്‍്റ്), ഷിബി മാത്യു തടിയന്‍പാട് (സെക്രട്ടറി), മിനി ജോഷി പടമുഖം (ജോയിന്‍്റ് സെക്രട്ടറി), ഷൈനി ഷാജി എന്‍.ആര്‍. സിറ്റി (ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

കെ സി ഡബ്ലിയു എ പടമുഖം ഫൊറോനാ ഇനി ഇവര്‍ നയിക്കും. മിനി ഫിലിപ്പ് തെള്ളിത്തോട് – പ്രസിഡണ്ട്, മിനി മാത്യു സേനാപതി – വൈസ് പ്രസിഡണ്ട്, ഷിബി മാത്യു തടിയന്‍പാട് – സെക്രട്ടറി, മിനി ജോഷി പടമുഖം -ജോയിന്റ് സെക്രട്ടറി, ഷൈനി ഷാജി എന്‍ ആര്‍ സിറ്റി, ട്രഷറര്‍



