ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് കിടങ്ങൂര്‍ ഫൊറോന കായിക ദിനാചരണം

കിടങ്ങൂര്‍ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് കിടങ്ങൂര്‍ ഫൊറോനയുടെ കായിക ദിനാചരണം കിടങ്ങൂര്‍ സെന്‍മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്നു. കെസിസി കിടങ്ങൂര്‍ ഫൊറോന പ്രസിഡന്റ് അഡ്വ. ഷൈബി അലക്‌സ് കണ്ണാംമ്പടം പതാക ഉയര്‍ത്തി.കെസിസി കോട്ടയം അതിരൂപത കള്‍ച്ചറല്‍ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ ശ്രീ റ്റിറ്റി പട്ടിയാലില്‍ സ്വാഗതം ആശംസിച്ചു. കെസിസി കോട്ടയം അതിരൂപത എഐസിയു പ്രതിനിധി ശ്രീ ബിനു ചെങ്ങളം കായിക ദിനം ഉദ്ഘാടനം ചെയ്തു. കിടങ്ങൂര്‍ ഫൊറോനയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള കെസിസി അംഗങ്ങള്‍ കായിക മത്സരങ്ങളില്‍ പങ്കെടുത്തു. കെസിസി മണ്ണൂര്‍ മറ്റക്കര യൂണിറ്റ് ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിഓവറോള്‍ കിരീടം കരസ്ഥമാക്കി. കെസിസി ഫൊറോന സെക്രട്ടറിഷിജു ജോസ് മണ്ണുക്കു ന്നേല്‍, ജോയിന്റ് സെക്രട്ടറി തോമസ് തറപ്പേല്‍ മറ്റ് ഫൊറോന ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

വെള്ളൂര്‍ ഹോളി ഫാമിലി പള്ളിയില്‍ കര്‍ഷക ക്ലബ്ബ് ആരംഭിച്ചു

Next Post

മെറിറ്റ് ഡേ സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!