ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ദ്വിദിന പഠനശിബിരത്തിനു തുടക്കമായി

കോട്ടയം: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സഭാ-സമുദായ പഠനശിബിരത്തിനു പീരുമേട്ടില്‍ തുടക്കമായി. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പഠനശിബിരം ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, ഫാ. ജോയി കട്ടിയാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ക്‌നാനായ സമുദായത്തിന്റെ മിഷനറി ദൗത്യം, പ്രേഷിത കുടിയേറ്റം മുതല്‍ 19-ാം നൂറ്റാണ്ടിന്റെ ആരംഭം വരെ, കോട്ടയം വികാരിയാത്ത് സ്ഥാപനവും തുടര്‍ വളര്‍ച്ചയും എന്നീ വിഷയങ്ങളില്‍ ഫാ. ജോയി കട്ടിയാങ്കല്‍, ഫാ. ബൈജു മുകളേല്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. സമാപനദിവസമായ ഇന്ന് ക്‌നാനായ സമുദായത്തിന്റെ കൂട്ടായ്മയും ഭാവിയും എന്ന വിഷയത്തില്‍ ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് ക്ലാസ്സ് നയിക്കും. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ട റിസോഴ്‌സ് ടീം അംഗങ്ങളുമടക്കം 60 പേരാണു പഠനശിബിരത്തില്‍ പങ്കെടുക്കുന്നത്.

 

Previous Post

ആരോഗ്യ അവബോധ പരിപാടിയും ഹൈജീന്‍ കിറ്റുകളുടെ വിതരണവും നടത്തപ്പെട്ടു

Next Post

ഗ്രാമ പഠന ശിബിരത്തിനു സമാപനമായി

Total
0
Share
error: Content is protected !!