ഗ്രാമ പഠന ശിബിരത്തിനു സമാപനമായി

ഇടുക്കി : ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെയും ബി സി എം കോളേജിന്റെയും നേതൃത്വത്തില്‍ മരിയാപുരം പഞ്ചായത്തില്‍ ഓരാഴ്ചക്കാലമായി നടന്നു വന്ന ഗ്രാമ പഠന ശിബിരത്തിന് സമാപനമായി. ബി സി എം കോളേജ് സാമൂഹ്യ സേവന വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ മരിയാപുരം പഞ്ചായത്തുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത്. സാമൂഹ്യ സാമ്പത്തിക സര്‍വേകള്‍, ശുദ്ധ ജല വിതരണ പ്രവര്‍ത്തനങ്ങള്‍,സൗരോര്‍ജ വൈദ്യുത വിളക്കുകളുടെ സര്‍വ്വേ എന്നീ പ്രവര്‍ത്തനങ്ങളോടപ്പം പഞ്ചായത്ത് തല പങ്കാളിത്താധിഷ്ടിത വിവര ശേഖരണവും നടത്തി. തടിയന്‍പാട് മരിയസദന്‍ അനിമേഷന്‍ സെന്ററില്‍ ഡോ. സിബി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പോടുകൂടി ആരംഭിച്ച സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ നിര്‍വഹിച്ചു. മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, ബി സി എം കോളേജ് അദ്ധ്യാപകരായ സിസ്റ്റര്‍ ഷീന എം യു, നന്ദ കിഷോര്‍, സ്റ്റുഡന്റസ് കോ-ഓര്‍ഡിനേറ്റര്‍മാരായ അജിത്ത് റ്റി. ബി, സുല്‍ത്താന സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Previous Post

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ദ്വിദിന പഠനശിബിരത്തിനു തുടക്കമായി

Next Post

“Via Dolorosa” Lenten Quiz Competition on April 1st

Total
0
Share
error: Content is protected !!