ചങ്ങലീരി ഫൊറോന ക്‌നാനായ കുടുംബ സംഗമം സംഘടിപ്പിച്ചു

പാലക്കാട് : കോട്ടയം അതിരൂപതയിലെ അല്മായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെയും ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ ചങ്ങലീരി ഫൊറോനയിലെ എല്ലാ ഇടവകകളിലെയും കുടുംബങ്ങളെ കോര്‍ത്തിണക്കി ക്‌നാനായ കുടുംബസംഗമം സംഘടിപ്പിച്ചു. കാന്തളം തിരുഹൃദയ ദൈവാലയത്തില്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാബലിയോടെയാണ് സംഗമത്തിനു തുടക്കമായത്. നടവിളി മത്സരം നടത്തപ്പെട്ടു. ക്‌നാനായ സമുദായത്തിന്റെ വെല്ലുവിളികളും പ്രസക്തിയും എന്ന വിഷയത്തില്‍ കെ.സി.സി മലബാര്‍ റീജീയണ്‍ ചാപ്ലെയിന്‍ ഫാ. ജോയി കട്ടിയാങ്കല്‍ ക്ലാസ്സ് നയിച്ചു. കെ.സി.സി ചങ്ങലീരി ഫൊറോന പ്രസിഡന്റ് തങ്കച്ചന്‍ തേക്കിലക്കാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, ഫൊറോന ചാപ്ലെയിന്‍ ഫാ. കുര്യന്‍ ചൂഴികുന്നേല്‍, അതിരൂപതാ സെക്രട്ടറി ബേബി മുളവേലിപ്പുറം, കെ.സി.സി മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജോസ് കണിയാപറമ്പില്‍, കെ.സി.ഡബ്ല്യു.എ മലബാര്‍ റീജിയന്‍ പ്രസിഡണ്ട് ബിന്‍സി ഷിബു മാറികവീട്ടില്‍, സെക്രട്ടറി സിമി ജോഷി ചെമ്പകതടത്തില്‍, കാന്തളം വികാരി ഫാ. ബിനു ഉറുമ്പില്‍കരോട്ട്, കെ.സി.ഡബ്ല്യു.എ ചങ്ങലീരി ഫൊറോന പ്രസിഡന്റ് ബീന ബോബി മുകളേല്‍, കെ.സി.വൈ.എല്‍ ഫൊറോന പ്രസിഡന്റബോണി ടോമി പടിയാനിക്കല്‍, കെ.സി.സി ഫൊറോന സെക്രട്ടറി ബിജു മുളയിങ്കല്‍, എ.കെ.സി.സി പ്രതിനിധി സാബു കരിശ്ശേരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയിലിന്റെ പൗരോഹിത്യ സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് അതിരൂപതയിലെ കാരുണ്യദീപം പദ്ധതിയോടു ചേര്‍ന്ന് ഫൊറോനയിലെ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് പ്രതിമാസ ധനസഹായം ലഭ്യമാക്കുന്നതിനായി 15 ലക്ഷം രൂപയുടെ ചെക്ക് മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കലിന് കൈമാറി. ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും ലോഗോസ് ക്വിസ് മത്സര വിജയികളെയും 50 വയസ്സില്‍ താഴെ പ്രായമുള്ളവരും നാലുമക്കളുള്ളവരുമായ ചങ്ങലീരി ഫൊറോനയിലെ നാല് കുടുംബങ്ങളെയും ചടങ്ങില്‍ ആദരിച്ചു. വിവിധ മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Previous Post

പുന്നത്തുറ: പ്ളാച്ചേരിപ്പുറത്ത് (പെരുമാനൂര്‍) ഏലിയാമ്മ കുര്യാക്കോസ്

Next Post

ഒളശ: പതിയകം മറിയാമ്മ സ്റ്റീഫന്‍

Total
0
Share
error: Content is protected !!