ആരോഗ്യ അവബോധ പരിപാടിയും ഹൈജീന്‍ കിറ്റുകളുടെ വിതരണവും നടത്തപ്പെട്ടു

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കോവിഡാനന്തര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ അവബോധ പരിപാടിയും ഹൈജീന്‍ കിറ്റുകളുടെ വിതരണവും നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ആരോഗ്യ അവബോധ പരിപാടിയുടെയും ഹൈജീന്‍ കിറ്റുകളുടെ വിതരണത്തിന്റെയും ഉദ്ഘാടനം ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിജോ ആല്‍പ്പാറയില്‍, കെ.എസ്.എസ്.എസ് ലീഡ് കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യ അവബോധ പരിപാടിയോടനുബന്ധിച്ച് സോപ്പുകള്‍, ടര്‍ക്കികള്‍, ഡിറ്റര്‍ജന്റ്, മാസ്‌ക്കുകള്‍ എന്നിവ അടങ്ങുന്ന ഹൈജീന്‍ കിറ്റുകളും വിതരണം ചെയ്തു.

Previous Post

ഫ്ളോറിഡ: നടുവിലേപ്പറമ്പില്‍ ജോസ് മാത്യു

Next Post

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ദ്വിദിന പഠനശിബിരത്തിനു തുടക്കമായി

Total
0
Share
error: Content is protected !!