കരിപ്പാടം കാരുണ്യമാത എല്‍. പി സ്‌കൂള്‍ സുവര്‍ണ ജൂബിലി സമാപിച്ചു

കരിപ്പാടം: കാരുണ്യമാത എല്‍.പി സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു. സമാപന സമ്മേളനം ഫ്രാന്‍സിസ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്തു.കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷനല്‍ ഏജന്‍സി സെക്രട്ടറി റവ. ഡോ. തോമസ് പുതിയകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി.സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു കുഴുപ്പിള്ളി , വെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ്, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സണ്ണി കരോട്ട്ഞാറോത്ത്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജി, പഞ്ചായത്തംഗം ടി. രാഹുല്‍, സ്‌കൂല്‍ പ്രഥമാധ്യപിക സി. സുദീപ, നഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. സാങ്റ്റ, സി. അഡ്വ. സൗമി എസ്.ജെ.സി, പി.ടി.എ പ്രസിഡന്റ് കെ. എന്‍. ജിജിത്ത്, നഴ്‌സറി പി.ടി.എ പ്രസിഡന്റ് വിപിന്‍ മോഹന്‍, സ്റ്റാഫ് സെക്രട്ടറി കെ.എം. ഷെമീര്‍, മരിയ ജേക്കബ്, വിഷ്ണുപ്രിയ, ലീഡര്‍ ശങ്കരി രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Previous Post

 മാര്‍ മാത്യു മൂലക്കാട്ടിന് കെ സി വൈ എല്‍ ന്റെ സ്‌നേഹാദരം

Next Post

ചേര്‍പ്പുങ്കല്‍: മുളവേലിപ്പുറത്ത് മേരി പീറ്റര്‍

Total
0
Share
error: Content is protected !!