വിശ്വാസ പരിശീലന വാര്‍ഷികം

കള്ളാര്‍ : കള്ളാര്‍ സെന്റ് തോമസ് സണ്‍ഡേ സ്‌കൂളില്‍ വിശ്വാസ പരിശീലന വാര്‍ഷികം നടത്തി. ഇടവക വികാരി ഫാദര്‍ ജോബിന്‍ പ്ലാച്ചേരിപ്പുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തിന്റെ ഉദ്ഘാടനം മലബാര്‍ റീജിയന്‍ വിശ്വാസ പരിശീലന കമ്മീഷന്‍ ഡയറക്ടര്‍ ഫാദര്‍ ജിബില്‍ കുഴിവേലില്‍ നിര്‍വഹിച്ചു. അക്കാദമിക രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്ക് ആദരവ് നല്‍കി. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ക്കൊപ്പം മുതിര്‍ന്നവരും വാര്‍ഷികാഘോഷത്തിന്റെ കലാ വിരുന്നില്‍ സജീവമായിരുന്നു. ശ്രീ ഫിലിപ്പ് കൊന്നയ്ക്കല്‍, ശ്രീമതി ജിന്‍സി ജയിംസ്,ഷാരോണ്‍ സജി എന്നിവര്‍ പ്രസംഗിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ബിനയ സിജു സ്വാഗതവും സ്‌കൂള്‍ ലീഡര്‍ അബ്രഹാം പി യോ നന്ദിയുംപറഞ്ഞു.

Previous Post

കത്തീഡ്രല്‍ വോയിസ് പ്രസിദ്ധീകരിച്ചു

Next Post

എന്റെ കര്‍ത്താവെ! എന്റെ ദൈവമേ!

Total
0
Share
error: Content is protected !!