Metrice philip
എന്റെ കര്‍ത്താവെ! എന്റെ ദൈവമേ! വിശ്വാസത്തിന്റെ നിറദീപം തെളിയിച്ച, വി. തോമാശ്ലീഹായുടെ, ദുഃഖറാന തിരുനാള്‍ ആശംസകള്‍. ആണിപഴുതിലൂടെ, വിരല്‍ കടത്തികൊണ്ട് വിശ്വാസത്തിന്റെ ദീപം തെളിയിച്ച, ദിദിമോസ് എന്ന് വിളിക്കുന്ന വി. തോമാശ്‌ളീഹായുടെ ദുക്‌റാനതിരുനാള്‍ ജൂലൈ 3 ന് കേരള ക്രൈസ്തവസഭ St. Thomas Day ആചരിച്ചു. ഭാരത സഭയുടെ അപ്പസ്തോലന്‍ എന്നറിയപ്പെടുന്ന തോമാശ്ലീഹ, ഗലീലി ദേശത്തുള്ള, ഒരു യഹൂദ കുടുംബത്തില്‍ ജനിച്ചു. മിശിഹായുടെ പരസ്യ ജീവിതത്തില്‍, ഒരു ശിഷ്യനായി അനുഗമിച്ചിരുന്നു എന്ന് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌നേഹത്തിന്റെ വഴികള്‍, പ്രീയ ഗുരുവില്‍ നിന്ന് പഠിച്, അവസാനം, യേശു മരിച് ഉയര്‍ത്തെഴുന്നേറ്റ്, ശിഷ്യര്‍ക് പ്രത്യക്ഷപെട്ടു എന്ന് അറിഞ്ഞപ്പോള്‍, എനിക്ക് ആ, ആണി പഴുതില്‍ വിരല്‍ ഇടുകയും വിലാപ്പുറത്തു സ്പര്‍ശികുകയും ചെയ്താലേ വിശ്വസിക്കു എന്ന് പറഞ്ഞപ്പോള്‍, യേശു തോമാ സ്ലിഹായുടെ മുന്നില്‍ പ്രത്യക്ഷപെട്ടു. അങ്ങനെ, തൊട്ട് വിശ്വസിച്, വിശ്വാസത്തിന് പുതിയ ഒരു അര്‍ത്ഥം നല്‍കിയ അപ്പസ്‌തോലന്‍ AD 52 ല്‍ , യേശുവിന്റെ സുവിശേഷം പ്രസംഗിക്കാന്‍, ആര്‍ത്തിരമ്പുന്ന് കടല്‍നെ വകഞ്ഞു മാറ്റികൊണ്ട് കപ്പലില്‍, ഭാരതത്തില്‍ എത്തിചേര്‍ന്നു. അദ്ദേഹത്തിന്റെ കാല്‍ പാടുകള്‍, മലയാറ്റൂര്‍ മല മുകളില്‍ പതിഞ്ഞത് കാണുവാന്‍ ഇപ്പോളും ആയിരങ്ങള്‍ മല ചവിട്ടുന്നു. പിന്നീട് ചിന്ന മലയില്‍ വെച്ച് കൊല്ലപ്പെട്ടു എന്നും ചെന്നൈ, മയിലാപ്പൂരില്‍ ഉള്ള സാന്തോം കതിട്രല്‍ പള്ളിയില്‍ അടക്കം ചെയ്തിരുന്നു എന്നും പിന്നീട് ഇറ്റലിക്കു കൊണ്ട് പോയി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഭാരത സഭയുടെ രാജാവ് ആയി കാണുന്നു. വിശ്വാസം, അതല്ലെ എല്ലാം. വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ ആണ് നമ്മുടെയെല്ലാം, വിശ്വാസത്തിന്റെ ആണിക്കല്ല്. വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ, ലഭിക്കണമെന്ന ഉറപ്പും, കാണപ്പെടാത്തവ ഉണ്ട് എന്ന ബോദ്ധ്യവുമാണ്. ദൈവത്തിന്റെ, വചനത്താല്‍ ലോകം സൃഷ്ടിക്കപെട്ടെന്നും, കാണപ്പെടുന്നവ, കാണപ്പെടാത്തവയില്‍ നിന്നും ഉണ്ടായി എന്നും, വിശ്വാസം മൂലം നാം അറിയുന്നു. വിശ്വാസം മൂലം ആബേലിന്റതിനേക്കാള്‍ ശ്രേഷ്ഠമായ ബലി ദൈവത്തിന് സമര്‍പ്പിച്ചതോര്‍ക്കാം. ദൈവത്തിലുള്ള വിശ്വാസത്താല്‍, വരണ്ട ഭൂമിയിലൂടെ എന്നവിധം, ചെങ്കടല്‍ കടന്നതും, നമ്മള്‍ മനസിലാക്കി. എന്നാല്‍ ഈജിപ്തുകാര്‍ അപ്രകാരം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കടല്‍ അവരെ വിഴുങ്ങികളഞ്ഞു. വിശ്വാസത്തെകുറിച്ച് നമ്മള്‍ ചിന്തിക്കുമ്പോള്‍ വി. പത്രോസിന്റെ വിശ്വാസ പ്രഖ്യാപനം കൂടി നമ്മള്‍ ചിന്തികേണ്ടിയിരിക്കുന്നു. നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ് എന്ന് പറഞ്ഞപ്പോള്‍ യേശു അവനോട് അരുളിച്ചെയ്തത് ‘ യോനായുടെ പുത്രനായ ശിമയോനെ, നീ ഭാഗ്യവാന്‍, മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ, എന്റെ പിതാവാണ് നിനക് ഇത് വെളുപ്പെടുത്തിത്തന്നത്’. അങ്ങനെ, ശിമയോന്‍ പത്രോസ് എന്ന പാറയില്‍ യേശു സഭ സ്ഥാപിച്ചു. എന്നാല്‍ കോഴി കൂവുന്നതിന് മുന്‍പ് യേശുവിനെ ഈ പത്രോസ് തള്ളിപറയുന്നതും വി. ബൈബിളില്‍ വായിക്കുവാന്‍ സാധിക്കും.
ആധുനിക യുഗത്തില്‍ വിശ്വാസത്തിന്റെ കുറവ് ഉണ്ടാകുന്നുണ്ടോ എന്ന് ചിന്ദികേണ്ടിയിരിക്കുന്നു. സഭകളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൊണ്ട്, ആരാധനാലയങ്ങളിലേക്, പോകണോ എന്ന് ചിന്തിക്കുന്ന ഒരു സമൂഹം, വളര്‍ന്നു വരുന്നുണ്ട്, എന്ന് സഭാധികാരികള്‍ മനസിലാക്കുന്നുണ്ടോ? ആധുനിക യുവ രക്തം പണ്ട് കാലങ്ങളിലെ പോലെ അല്ല എന്ന് മനസ്സിലാക്കണം.ആണി പഴുത്തിലൂടെ ഒലിച്ചിറങ്ങുന്ന രക്തതുള്ളികള്‍ സ്‌നേഹത്തിന്റെ പ്രദീകം കൂടി ആണെന്ന് മനസിലാക്കുക. വിശ്വാസത്തിന്റെ സംരക്ഷകര്‍കൂടിയായി സമൂഹം മാറുമ്പോള്‍, അവിടെ വെളിച്ചം പ്രകാശിക്കും. എല്ലാവര്‍ക്കും ആശംസകള്‍





