കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍ പാരിഷ് ബുള്ളറ്റിന്‍ കത്തീഡ്രല്‍ വോയിസ് പ്രസിദ്ധീകരിച്ചു ഇടവകയിലെ വാര്‍ത്തകളും പ്രവര്‍ത്തനങ്ങളും പങ്കുവെക്കുന്നതിനൊപ്പം, ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന കഴിവുകളും ചിന്തകളും സൃഷ്ടിപരമായ സംഭാവനകളും അവതരിപ്പിക്കുവാനുള്ള അവസരവും നല്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിലെ പാരിഷ് ബുള്ളറ്റിന്‍ – കത്തീഡ്രല്‍ വോയ്സ്- ഓണ്‍ലൈന്‍ പതിപ്പ് പുറത്തിറക്കി. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ദുക്റാന തിരുനാളിനോടനുബന്ധിച്ച് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. അതിരൂപതാ പ്രോ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടില്‍ സന്നിഹിതനായിരുന്നു. ഇടവകയിലെ യുവജനങ്ങളുടെയും കുട്ടികളുടെയും കുടുംബങ്ങളുടെയും സ്വപ്നങ്ങളും അനുഭവങ്ങളും വിശ്വാസസാക്ഷ്യങ്ങളും പരസ്പരം പങ്കുവയ്ക്കാനുതകുന്ന വേദിയായാണ് കത്തീഡ്രല്‍ വോയിസ് പുറത്തിറക്കുന്നതെന്ന് വികാരി ഫാ. തോമസ് ആദോപ്പിള്ളില്‍ പറഞ്ഞു. ഇടവകയുടെ ഔദ്യോഗിക അറിയിപ്പുകള്‍, തീരുമാനങ്ങള്‍, ആത്മീയ-സാമൂഹിക പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ എന്നിവ കൃത്യതയോടെയും സുതാര്യതയോടെയും എല്ലാ കുടുംബങ്ങളിലേക്കും എത്തിക്കാന്‍ ‘കത്തീഡ്രല്‍ വോയ്സ്’ ഉപകരിക്കുമെന്ന് അസിസ്റ്റന്റ് വികാരി ഫാ. സിജോ ആല്‍പ്പാറയില്‍ പറഞ്ഞു. ത്രൈമാസ പതിപ്പായാണ് കത്തീഡ്രല്‍ വോയിസ് പുറത്തിറങ്ങുക.






