ഡല്‍ഹിയില്‍ വൈദിക മന്ദിരം വെഞ്ചരിച്ചു

ഡല്‍ഹി : ക്നാനായ കാത്തലിക് മിഷന്‍ ചാപ്ളയിന്‍സി സൗത്ത് സോണ്‍ സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്‍്റെ മെഹ്റോളിയിലുള്ള വൈദിക മന്ദിരത്തിന്‍്റെ വെഞ്ചിരിപ്പ് കര്‍മ്മം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു. ഡല്‍ഹി ക്നാനായ കാത്തലിക് മിഷന്‍ ചാപ്ളയിനും, ഇടവക വികാരിയുമായ ഫാ.സ്റ്റീഫന്‍ ജെ. വെട്ടുവേലില്‍ , ഫരീദാബാദ് രൂപത ചാന്‍സിലര്‍ റവ. ഡോ. മാത്യു ജോണ്‍ പുത്തന്‍ പറമ്പില്‍, ഫാ. ജിജി വട്ടപ്പറമ്പില്‍,ഫാ. അരുണ്‍ പുറത്തേട്ട് , ഇടവകയുടെ പ്രഥമ വികാരിയായിരുന്ന ഫാ. ജോസഫ് വെള്ളാപ്പള്ളി കുഴിയില്‍, ഫാ. സാമുവല്‍ ആനിമൂട്ടില്‍, ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ , ഡി. കെ. സി. എം. പ്രസിഡന്‍റ് ജോയി ജോസഫ്, സെക്രട്ടറി ജോസ്മോന്‍ ബേബി, ജോര്‍ജ് സ്റ്റീഫന്‍, ജോര്‍ജ് മാത്യു സോണല്‍ കോര്‍ഡിനേറ്റര്‍മാര്‍, വിവിധ ഇടവകകളിലെ കൈക്കാരന്മാര്‍, പാരീഷ് കൗണ്‍സില്‍ മെമ്പേഴ്സ്, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. ദിവ്യബലിയില്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യ കാര്‍മികനായിരുന്നു. ഫാ. സ്റ്റീഫന്‍ ജെ വെട്ടുവേലില്‍, ഫാ. ജോസഫ് വെള്ളാപ്പള്ളി കുഴിയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

Previous Post

തുവാനീസയില്‍ യാത്രാനുഭ ധ്യാനം

Next Post

ഇസ്രായേലില്‍ ക്നാനായ സംഗമം

Total
0
Share
error: Content is protected !!