ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍.

കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംങ്ങും ഗവണ്‍മെന്റ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി മിഷനും സംയുക്തമായി കാരിത്താസ് കോളേജ് ഓഫ് നഴ്‌സിങ്ങിലെ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കാരിത്താസ് ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് ജോയിന്റ് ഡയറക്ടര്‍ ഫാ. ജിസ്‌മോന്‍ മഠത്തില്‍ അധ്യക്ഷസ്ഥാനം വഹിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയും ലഹരി ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന നിയമവശങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നല്‍കുകയും ചെയ്തു. എക്‌സൈസ് വിമുക്തി മിഷന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍  ബെന്നി സെബാസ്റ്റ്യന്‍ ലഹരി ഉപയോഗം മൂലമുള്ള മാനസിക പ്രശ്‌നങ്ങളെ കുറിച്ചും മെഡിക്കല്‍ ഓഫീസര്‍ വിമുക്തി ഡോക്ടര്‍ ശ്രീജിത്ത് കെ കെ ലഹരി ഉപയോഗം മൂലമുള്ള ശാരീരിക പ്രശ്‌നങ്ങളെക്കുറിച്ചും ക്ലാസുകള്‍ നല്‍കി.

 

Previous Post

വിശ്വാസ പ്രഘോഷണത്തിന്‍െറ നേര്‍സാക്ഷ്യമായി പുറത്തുനമസ്ക്കാരം

Next Post

സി.ബി.സി.ഐ ജനറല്‍ ബോഡി ആരംഭിച്ചു

Total
0
Share
error: Content is protected !!