ഓപ്പറേഷന്‍ തൂഫാന്‍ – മധ്യതിരുവിതാംകൂര്‍ മേഖലാ ലോഞ്ച് സംഘടിപ്പിച്ചു

കേരള സര്‍ക്കാരിന്റെയും കേരള പോലീസിന്റെയും സഹകരണത്തോടെ കാരിത്താസ് ഹോസ്പിറ്റല്‍ & ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ ഓപ്പറേഷന്‍ തൂഫാന്‍ – മധ്യതിരുവിതാംകൂര്‍ മേഖലാ ലോഞ്ച് സംഘടിപ്പിച്ചു.

കാരിത്താസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തര-വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിച്ചു. കാരിത്താസ് ഹോസ്പിറ്റല്‍ ചെയര്‍മാനും കോട്ടയം അതിരൂപത സഹായമെത്രാനുമായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അധ്യക്ഷത വഹിച്ചു.

കേരളത്തിലെ ഏറ്റവും വലിയ ലഹരിവിരുദ്ധ ദൗത്യമായ ‘Operation Toofan: The Narco Hunt-ന്റെ” ഭാഗമായി സമൂഹത്തെ ലഹരിമുക്തമാക്കുന്നതിനുള്ള കൂട്ടായ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതായിരുന്നു പരിപാടി. വിവിധ സര്‍ക്കാര്‍ പ്രതിനിധികളും, പോലീസ് ഉദ്യോഗസ്ഥരും, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ പ്രമുഖരും പങ്കെടുത്ത ചടങ്ങില്‍ ലഹരി ഉപയോഗം തടയുന്നതിനുള്ള ബോധവല്‍ക്കരണം, സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം, യുവജനങ്ങളുടെ പങ്ക്, സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനം എന്നിവയെക്കുറിച്ച് വിശദമായി സംസാരിച്ചു.

ചടങ്ങില്‍ Toofan Pledge ചൊല്ലുകയും, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി SHIELD – HR Policy, Health Commission, Teachers Guild എന്നീ സംരംഭങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുകയും ചെയ്തു.

ജലവിഭവ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ്, സംസ്ഥാന പോലീസ് മേധാവി രവാഡ എ. ചന്ദ്രശേഖര്‍, എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ യതീഷ് ചന്ദ്ര ജി. എച്ച്., നാട്ടകം സുരേഷ് എം.എല്‍.എ. , കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത്, കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ. എം.ജോയിന്റ് ഡയറക്ടര്‍മാരും കാരിത്താസ് ഹോസ്പിറ്റലിലെ മറ്റ് ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.

ലഹരിക്കെതിരായ ബോധവല്‍ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള കൂട്ടായ പ്രതിജ്ഞയായി ഈ ഓപ്പറേഷന്‍ തൂഫാന്‍ ലോഞ്ച് മാറി.

 

Previous Post

ബൈസണ്‍വാലി: കോയിത്തറയില്‍ കെ.കെ ഫിലിപ്പ്

Total
0
Share
error: Content is protected !!