കെനിയന്‍ വൈദികന് ബ്രെയിന്‍ ട്യൂമറില്‍ നിന്നും കാരിത്താസില്‍ പുതുജീവന്‍!

കോട്ടയം: ബ്രെയിന്‍ ട്യൂമര്‍ ബാധിതനായ കെനിയന്‍ പൗരനായ വൈദികന്‍ കാരിത്താസ് ഹോസ്പിറ്റലില്‍ നിന്നും രോഗമുക്തി നേടി. കീഹോള്‍ ശസ്ത്രക്രിയയിലൂടെയാണ് കാരിത്താസില്‍ ഫാദര്‍ ജോണ്‍ ബാപ്റ്റിസ്റ്റിന് പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കിയത്. രോഗീപരിചരണത്തില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന കാരിത്താസ് ഹോസ്പിറ്റലില്‍ നിന്നും നാവിഗേഷന്‍ സഹായത്തോടെയാണ് സര്‍ജറി ചെയ്തത്. അതുകൊണ്ടുതന്നെ ചെറിയ കീഹോള്‍ വഴി ട്യൂമര്‍ നീക്കം ചെയ്യാന്‍ സാധിച്ചു.

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ പ്രതീക്ഷ കൈവിടാന്‍ മനസ്സില്ലാതെയാണ് ഫാദര്‍ ജോണ്‍ ബാപ്റ്റിസ്റ്റ് കാരിത്താസിലേക്ക് എത്തിയത്. അദ്ദേഹത്തിന്റെ പരിചരണം മികച്ച രീതിയില്‍ ഏറ്റെടുക്കുകയും, ഹോസ്പിറ്റലിലെ അതിനൂതന ചികിത്സാസംവിധാനങ്ങളുടെ സഹായത്തോടെ പൂര്‍ണ്ണ ആരോഗ്യവാനാക്കി മാറ്റുകയും ചെയ്യാന്‍ ഹോസ്പിറ്റലിന് സാധിച്ചു. ഇതിനുമുമ്പും വിദേശികളടക്കം നിരവധി പേര്‍ കാരിത്താസ് ഹോസ്പിറ്റലിന്റെ പരിചരണത്തിലൂടെ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുണ്ട്.

കാരിത്താസ് ആശുപത്രി ന്യൂറോ വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റായ ഡോ. ഐപ്പ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ടീമാണ് ചികിത്സക്ക് നേതൃത്വം നല്‍കിയത്. ഒരുപാട് ആളുകള്‍ക്ക് തന്റെ വൈദീക ജീവിതത്തിലൂടെ പ്രേഷിത സേവനം നല്‍കുന്ന ഫാ.ജോണിനെ പൂര്‍ണ ആരോഗ്യവാനാക്കി മാറ്റുവാന്‍ സാധിച്ചതില്‍ കാരിത്താസ് ആശുപത്രിക്ക് അതിയായ സന്തോഷമുണ്ടെന്നും കാരിത്താസിന്റെ സേവനങ്ങള്‍ ലോകമെമ്പാടുമുള്ള ആളുകളിലേക്ക് വ്യാപിക്കുവാന്‍ സാധിക്കുന്നതില്‍ അഭിമാനംമുണ്ടെന്നും ആശുപത്രി ഡയറക്ടര്‍ ഫാ.ഡോ. ബിനു കുന്നത്ത് പറഞ്ഞു.

 

Previous Post

ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു

Next Post

പയ്യാവൂര്‍: കാക്കത്തോട്ടിലെ ഇലവുംമുറിയില്‍ ഏലിയാമ്മ ഉതുപ്പ്

Total
0
Share
error: Content is protected !!