കൈപ്പുഴ കെ.സി.വൈ.എല്‍ ബെസ്റ്റ് യൂണിറ്റ് ആഘോഷം നടത്തി

കൈപ്പുഴ: കെ.സി.വൈ.എല്‍. കൈപ്പുഴ യൂണിറ്റിന്റെ 2024-26 പ്രവര്‍ത്തനവര്‍ഷത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബെസ്റ്റ് യൂണിറ്റ് നേട്ടത്തിന്റെ ആഘോഷവും യുവജനദിനാഘോഷവും നടത്തി.

2024-26 പ്രവര്‍ത്തനവര്‍ഷത്തില്‍ യൂണിറ്റ് നേടിയ വിവിധ ട്രോഫികളോടൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ബെസ്റ്റ് യൂണിറ്റ് മീറ്റിംഗില്‍ നേട്ടത്തിലേക്കുള്ള യാത്രയും പ്രവര്‍ത്തനാനുഭവങ്ങളും അംഗങ്ങള്‍ പങ്കുവച്ചു. 2026-28 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ ചടങ്ങില്‍ സ്ഥാനമേറ്റു.

അലന്‍ ബിജു കട്ടമലയുടെ നേതൃത്വത്തില്‍ നടന്ന ഇന്ററാക്ടീവ് സെഷന്‍ പരിപാടിയുടെ പ്രധാന ആകര്‍ഷണമായി. വിവിധ ഗെയിമുകളും ചിന്തോദ്ദീപകമായ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെട്ട സെഷന്‍ യുവജനങ്ങളില്‍ പരസ്പര സൗഹൃദവും സഹാനുഭൂതിയും വളര്‍ത്തുന്നതിനും വ്യത്യസ്ത ചിന്താഗതികളെ മനസ്സിലാക്കുന്നതിനും സഹായകമായി.

മ്യൂസിക്കല്‍ നൈറ്റില്‍ യുവജനങ്ങള്‍ ഗാനങ്ങള്‍ ആലപിച്ചും വിവിധ കലാപരിപാടികളില്‍ പങ്കെടുത്തും ആഘോഷത്തിന് മാറ്റുകൂട്ടി. യൂണിറ്റ് ചാപ്ലിന്‍ ഫാ. തോമസ് പുതിയകുന്നേല്‍, അസിസ്റ്റന്റ് ചാപ്ലിന്‍ ഫാ. ജെഫ്രിന്‍ തണ്ടാശ്ശേരില്‍, കെ.സി.വൈ.എല്‍. ഡയറക്ടര്‍ മാത്യു ലൂക്കോസ് മംഗ്‌ളാംകുന്നേല്‍, സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ കിരണ്‍ എസ്.ജെ.സി., ലേഡി അഡൈ്വസര്‍ ടെസ്സി ടോമി, പ്രസിഡന്റ് ആല്‍ബിന്‍ ബിജു പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി ക്രിസ്റ്റി മനോ മുണ്ടയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Previous Post

ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ പള്ളിയിൽ പുതിയ സൺഡേ സ്കൂൾ കെട്ടിടത്തിന് ഗ്രൗണ്ട് ബ്രേക്കിംഗ്

Next Post

കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളേജ് ഓഫ് നഴ്സിംഗിന് ക്വാളിറ്റി അക്രഡിറ്റേഷനില്‍ എ ഗ്രേഡ്

Total
0
Share
error: Content is protected !!