ബി.സി.എം (Autonomous) കോളേജിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമമായ ‘ബീംസ് ഡേ 2026’ (BEAMS DAY 2026), ആഗസ്റ്റ് 8-ാം തീയതി രാവിലെ 10 മുതല്‍ കോളേജില്‍ നടത്തുന്നതാണ്. ബി.സി.എം കോളേജിലെ എല്ലാ പൂര്‍വ്വവിദ്യാര്‍ത്ഥികളെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. 1976 -ലും 2001- ലും ബിസിഎമ്മില്‍ നിന്നും പഠിച്ചിറങ്ങി, ഈ വര്‍ഷം ജൂബിലി ആഘോഷിക്കുന്ന വിദ്യാര്‍ത്ഥിനികളെ പ്രത്യേകം ആദരിക്കുന്നു.




