കോട്ടയം – വിദ്യാഭ്യാസ രംഗത്തെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഓട്ടോണോമസ് പദവിയെന്ന് സ്പീക്കര്‍ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ബി.സി.എം കോളേജിന്റെ ‘സ്വയംഭരണപദവിയുടെ’ ഔപചാരികമായ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയംഭരണ പദവിയില്‍ നിന്ന് ഡിംഡ് യൂണിവേഴ്‌സിറ്റിയിലേക്കുള്ള പ്രയാണമായിരിക്കണം കലാലയത്തിന്റെ അടുത്തലക്ഷ്യമെന്ന് സ്പീക്കര്‍ ഓര്‍മിപ്പിച്ചു. കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പും കോളേജ് രക്ഷാധികാരിയുമായ മാര്‍ മാത്യൂ മൂലക്കാട്ട് സമ്മേളനത്തില്‍ അധ്യക്ഷ്യം വഹിച്ചു. നമുക്കും സമൂഹത്തിനും നന്മയുടെ വളര്‍ച്ച്‌യ്ക്ക് ഈ കലാലയത്തിന്റെ ഓട്ടോണമസ് പദവി ഉപകരിക്കട്ടെ എന്ന് മാര്‍ മാത്യൂ മൂലക്കാട്ട് പറഞ്ഞു.
‘ബി.സി.എം ഈവനിംഗ് അക്കാദമിയുടെ’ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ റോജി എം. ജോണ്‍ നിര്‍വഹിച്ചു. ഈ കോളേജിന്റെ അക്കാദമിക മികവിന്റെയും പാരമ്പര്യത്തിന്റെയും നാടിനു നല്കിയ സംഭാവനയുടെയും സമ്മാനമാണ് ഈ സ്ഥാനലബ്ധി എന്നും പുതു തലമുറ ആഗ്രഹിക്കുന്ന രീതിയിലുള്ള മികച്ച വിദ്യാഭ്യാസം നല്കാന്‍ ഈ സ്ഥാപനത്തിന് കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു.
പതിറ്റാണ്ടുകള്‍ക്കുമുമ്പ് നാം കണ്ട മനോഹര സ്വപ്നത്തിന്റെ സാക്ഷ്താകാരമാണ് കോളേജിന് ലഭിച്ച സ്വയംഭരണ പദവിയെന്ന് കോളേജ് ഗവേണിംഗ് ബോഡി ചെയര്‍മാനും സഹായമെത്രാനുമായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ തന്റെ അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു. കേവലം അക്കാദമിക സ്വാതന്ത്ര്യത്തിനപ്പുറം മികവിന്റെ കേന്ദ്രമായി (രലിൃേല ീള ലഃരലഹഹലിരല) മാറാന്‍ ബി.സി.എം കോളേജിന് കഴിയണമെന്ന് അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം അഭിപ്രായപ്പെട്ടു.
ഗവേഷണ രംഗത്ത് മികച്ച കാല്‍വെപ്പ് നടത്തുവാന്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇവിടുത്തെ കുട്ടികള്‍ക്കും കഴിയണമെന്ന് ‘ബി.സി.എം ഗവേഷണകൂട്ടായ്മയുടെ’ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ശ്രീ കെ ഫ്രാന്‍സിസ് ജോര്‍ജ് എം. പി പറഞ്ഞു. സിന്‍ഡിക്കേറ്റ് മെമ്പര്‍ അഡ്വ. റെജി സക്കറിയ, കോളേജ് മാനേജര്‍ ഫാ. അബ്രഹാം പറമ്പേട്ട്, പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. തോമസ് കെ. വി., ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര തുടങ്ങിയവര്‍ സംസാരിച്ചു. കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത്, പ്രൊഫസര്‍ സണ്ണി ലൂക്ക്, കോട്ടയം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വര്‍ഗ്ഗീസ് ജോക്കബ്, മഹാത്മഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍മാര്‍, കോളേജ് ഗവേണിംഗ് ബോഡി അംഗങ്ങള്‍, പൂര്‍വ്വാധ്യാപകര്‍, സമീപ സ്ഥാപനങ്ങളിലെ മേധാവികള്‍, സാമൂഹ്യസാംസ്‌കാരികവിദ്യാഭ്യാസ രംഗത്തെ പ്രമൂഖര്‍ തുടങ്ങി നിരവധിയാളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
വിദ്യാഭ്യാസ രംഗത്തെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഓട്ടോണോമസ് പദവി – സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍



