കരിങ്കുന്നം: കോട്ടയം അതിരൂപത ഹെല്‍ത്ത് കമ്മീഷന്‍, കാരിത്താസ് ഹോസ്പിറ്റല്‍, കെ.സി. സി ചുങ്കം ഫൊറോന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘പാലിയേറ്റീവ് കെയര്‍ യൂണിറ്റ് സ്ട്രെങ്തനിങ് പ്രോഗ്രാം’ സെന്‍്റ് അഗസ്റ്റിന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ വച്ച് നടന്നു. വിവിധ ഇടവകകളിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കാരിത്താസ് ഹോസ്പിറ്റലിലെ സീനിയര്‍ സ്പെഷ്യലിസ്റ്റ്, പാലിയേറ്റീവ് മെഡിസിന്‍ വിഭാഗം ഡോ. കൃഷ്ണപ്രിയ വി. സെമിനാര്‍ നയിച്ചു.കെ.സി.സി ഫൊറോന പ്രസിഡന്‍്റ് ബെന്നി ഇല്ലിക്കല്‍ അധ്യക്ഷനായ പൊതുസമ്മേളനത്തില്‍ അതിരൂപത ട്രഷറര്‍ ശ്രീ ജോണ്‍ തെരുവത്ത് സ്വാഗതം ആശംസിച്ചു. നിയമസഭാ ചീഫ് വിപ്പും തൊടുപുഴ എം.എല്‍.എയുമായ അപു ജോണ്‍ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തുു. കാരിത്താസ് ഹോസ്പിറ്റല്‍ അസിസ്റ്റന്‍്റ് ഡയറക്ടര്‍ ഫാ. സൈജു പുത്തന്‍പറമ്പില്‍ (മീഡിയ & റിലേഷന്‍സ്) മുഖ്യപ്രഭാഷണം നടത്തി. ഫാ. തോമസ് കീന്തനാനിക്കല്‍ (കെ.സി.സി ഫൊറോന ചാപ്ളെയിന്‍), ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി (ചുങ്കം ഫൊറോന വികാരി), ഫാ. ജെയിംസ് വടക്കേകണ്ടത്തില്‍ (സെന്‍്റ് അഗസ്റ്റിന്‍സ് ക്നാനായ കത്തോലിക്കാ പള്ളി വികാരി), തമ്പി ഏരുമേലിക്കര (കെ.സി.സി അതിരൂപത മുന്‍ പ്രസിഡന്‍്റ്), ബിജു വെളുത്താം വീട്ടില്‍ (വിന്‍സെന്‍്റ് ഡി പോള്‍ ഫൊറോന പ്രസിഡന്‍്റ്), ബ്രീന ബിജു (കെ.സി.ഡബ്ള്യ.എ ഫൊറോന പ്രസിഡന്‍്റ്), സജി ഫിലിപ്പ് ചെറുശ്ശേരി (കരിങ്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്‍്റ്) തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ. ജോസ് ടോം തോമസ് (കാരിത്താസ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്‍്റ് – കമ്മ്യൂണിറ്റി മെഡിസിന്‍ ) സന്നിഹിതനായിരുന്നു. കരിങ്കുന്നം കെ.സി. സി യൂണിറ്റ് പ്രസിഡന്‍്റ് ടിനി തോമസ് നന്ദി പറഞ്ഞു. പരിപാടിയുടെ ഭാഗമായി ചുങ്കം ഫൊറോനയിലെ വിവിധ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ക്ക് ഹോസ്പിറ്റല്‍ ബെഡുകള്‍, വീല്‍ചെയറുകള്‍, വാക്കറുകള്‍, ഷുഗര്‍-ബി.പി പരിശോധനാ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.




