ഖേലോ ഇന്ത്യ സൈക്ലിങ് ലീഗ് മത്സരം നടത്തി

പെണ്‍കുട്ടികളുടെയിടയില്‍ കായികാഭിരുചി വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഖേലോ ഇന്ത്യ അസ്മിത ലീഗ് സൈക്ലിങ് മത്സരം ബിസിഎം കോളേജ് കായിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. പതിനാറു വയസ്സിനു താഴെ, പതിനെട്ടു വയസിനു താഴെ, പതിനെട്ടു വയസിനു മുകളില്‍ എന്ന മൂന്ന് പ്രായ വിഭാഗത്തില്‍ സംഘടിപ്പിച്ച മത്സരം കോട്ടയം നഗരസഭാധ്യക്ഷന്‍ സന്തോഷ്‌കുമാര്‍ എം. പി. ഫ്‌ളാഗ് ഓഫ് ചെയ്തു. മത്സരത്തിനോടനുബന്ധിച്ചു നടത്തിയ സൈക്കിള്‍ റാലി  ചാണ്ടി ഉമ്മന്‍ എം.എല്‍.എഫ് ഫ്‌ളാഗ് ഓഫ് ചെയ്തു. നാല്‍പതോളം പെണ്‍കുട്ടികള്‍ പങ്കെടുത്ത മത്സരങ്ങള്‍ക്ക് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. തോമസ് കെ. വി, ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, കായിക വിഭാഗം മേധാവി ശ്രീ ലൂക്ക് ലിയോണ്‍ കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

വിദ്യാഭ്യാസ രംഗത്തെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഓട്ടോണോമസ് പദവി – സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Next Post

മടമ്പം :എരുമത്തറ സി.യു അന്നമ്മ

Total
0
Share
error: Content is protected !!