കോട്ടയം അതിരൂപത സഹായ മെത്രാനായ മാര്‍ തോമസ് ആനിമൂട്ടില്‍ പിതാവിന് 21/11/26 ശനിയാഴ്ച രാജപുരം ഫൊറോന സ്വീകരണം നല്കുന്നു….1911ല്‍ കോട്ടയം അതിരൂപത സ്ഥാപിതമായതിനു ശേഷം ആദ്യമായാണ് കോട്ടയം അതിരൂപതയ്ക്ക് മലബാറില്‍ നിന്ന് ഒരു സഹായ മെത്രാന് ഉണ്ടാവുന്നത്..
കോട്ടയം അതിരൂപതയിലെ മലബാര്‍ പ്രദേശത്തെ വിശ്വാസി സമൂഹത്തിന്റെ ആത്മീയ, ഭൗതിക വളര്‍ച്ചയ്ക്കായി പ്രത്യേകം നിയമിതനായ മാര്‍ തോമസ് ആനി മൂട്ടില് മലബാര്‍ ക്നാനായ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായ രാജപുരത്ത് ആദ്യമായി എത്തുമ്പോള്‍ ഊഷ്മളമായ സ്വീകരണത്തിന് ഒരുങ്ങുകയാണ് ക്നാനായ കുടിയേറ്റ ജനത. ശനിയാഴ്ച വൈകുന്നേരം 2.30ന് ഒടയന്ചാലില് സ്വീകരിച്ച് വാഹന ഘോഷയാത്രയായി രാജപുരം കുരിശുപള്ളിയിലെത്തി, അവിടെനിന്നും റാലിയായി പൊതുസമ്മേളനം നടക്കുന്ന രാജപുരം പാരീഷ് ഹാളില്‍ എത്തുന്നു. രാജപുരം ഫൊറോന വികാരി ഫാ. ജോസഫ് അരീച്ചിറഅധ്യക്ഷത വഹിക്കും, കാസര്‍ഗോഡ് എംപി രാജമോഹന്‍ ഉണ്ണിത്താന് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും,
കാഞ്ഞങ്ങാട് എം.എല്‍.എ. ഗോവിന്ദന് പള്ളിക്കോപ്പില്, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, പരപ്പബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.സി, കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ, പനത്തടി ഫൊറോനാ വികാരിഫാ.ചാക്കോ കുടിപറമ്പില്‍, ഓ. സി ജെയിംസ് എന്നിവര്‍ സംസാരിക്കും, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ ഫൊറോനാ വികാരിയും ചെയര്‍മാനുമായ ഫാ. ജോസ് അരീച്ചിറ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സജി മുളവനാല്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ജിജി കിഴക്കേപുറത്ത്, ഫിലിപ്പ് വെട്ടിക്കുന്നേല്‍ എന്നിവര്‍ പങ്കെടുത്തു



