എറണാകുളം: കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍സിന്റെ (CORWA) പതിമൂന്നാമത് ദേശീയ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മികച്ച ബിസിനസ് സംരംഭകനുള്ള പുരസ്‌കാരം ഏറ്റുമാനൂര്‍ കുഴിയംപറമ്പില്‍ ഫിലിപ്പ് ജോസഫിന് ലഭിച്ചു. സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തകനും വ്യവസായിയുമായ ഫിലിപ്പ് ജോസഫിന് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി റോജി എം. ജോണ്‍ പുരസ്‌കാരം സമ്മാനിച്ചു.
റെസിഡന്റ്‌സ് അസോസിയേഷനുകളുടെ ദേശീയതലത്തിലുള്ള കൂട്ടായ്മയായ കോര്‍വയുടെ വാര്‍ഷിക സമ്മേളനത്തില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.



