ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംനേടി നതാഷ ആന്‍ സഖറിയ

ദോഹ: ഖത്തറിലെ ദോഹയിലുള്ള ഗ്രീന്‍വുഡ് ഇന്റര്‍നാഷണല്‍ കിന്റര്‍ഗാര്‍ട്ടനിലെ വിദ്യാര്‍ഥിനിയായ അഞ്ചര വയസ്സുകാരി നതാഷ ആന്‍ സഖറിയ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ (IBR Achiever) അംഗീകാരം നേടി.

25-ലധികം രാജ്യങ്ങളുടെ പതാകകള്‍, ശരീരാവയവങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ തത്സമയം തിരിച്ചറിയുന്നതിനൊപ്പം ഇംഗ്ലീഷില്‍ നഴ്‌സറി കഥ അവതരിപ്പിക്കുകയും ‘ഹെല്‍ത്ത്’ എന്ന വിഷയത്തില്‍ പ്രസംഗിക്കുകയും ചെയ്ത മികവിനാണ് അംഗീകാരം ലഭിച്ചത്.

ചിങ്ങവനം ഇടവകാംഗമായ തെക്കേകരോട്ട് സഖറിയ തോമസിന്റെയും അമരമ്പലം ഇടവകാംഗമായ അനകുത്തിക്കല്‍ അനിമോള്‍ ജെയിംസിന്റെയും മകളാണ് നതാഷ.

 

Previous Post

ചിക്കാഗോയില്‍ ക്‌നാനായ നൈറ്റ് 2026 സംഘടിപ്പിച്ചു

Next Post

ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറം വെസ്റ്റേണ്‍ ഒന്റാറിയോയ്ക്ക് പുതിയ നേതൃത്വം; സുജില്‍ സാബു തറപ്പേല്‍ പ്രസിഡന്റ്, അഞ്ജന ആന്‍ റോബി ഈന്തുംകാട്ടില്‍ സെക്രട്ടറി

Total
0
Share
error: Content is protected !!