ഡല്‍ഹി: ഓള് ഇന്ത്യ കാത്തലിക് യൂണിയന്‍്റെ (എ.ഐ.സി.യു) സീറോ മലബാര്‍ കേരള സ്റ്റേറ്റ് പ്രസിഡന്‍്റായി ബേബി മുളവേലിപ്പുറത്തിനെ തെരഞ്ഞെടുത്തു. ഡല്‍ഹി ഡോണ്‍ ബോസ്കോ ഭവനില്‍ നടന്ന ജനറല്‍ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ്. ഡല്‍ഹി അതിരൂപതാ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോ സംസാരിച്ചു. ദേശീയ പ്രസിഡന്‍്റ് എ. ചിന്നപ്പന് അധ്യക്ഷത വഹിച്ചു.
നിലവില്‍ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കോട്ടയം അതിരൂപതാ ജനറല്‍ സെക്രട്ടറിയും അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവുമാണ് ബേബി മുളവേലിപ്പുറത്ത്. എ.ഐ.സി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ കോര്‍ഡിനേറ്റര്‍, കോട്ടയം അതിരൂപതാ പ്രതിനിധി, ക്നാനായ കാത്തലിക് യൂത്ത് ലീഗ് ഡല്‍ഹി റീജിയന് പ്രസിഡന്‍്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹിയിലും കേരളത്തിലും പ്രവര്‍ത്തിക്കുന്ന സൈമണ്‍സ് ഇന്‍്റര്‍നാഷണല്‍ പ്ളേസ്മെന്്റ് ആന്‍ഡ് ട്രാവല്‍സിന്‍്റെ സ്ഥാപകനും സി.ഇ.ഒയുമാണ്. ക്നാനായ മള്‍ട്ടി സ്റ്റേറ്റ് കോര്‍പ്പറേറ്റ് ക്രെഡിറ്റ് സൊസൈറ്റി ബോര്‍ഡ് അംഗവുമാണ്.
ചേര്‍പ്പുങ്കല്‍ സെന്‍്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ഇടവകാംഗമായ ബേബി, പരേതനായ എം.പി. സൈമണിന്്റെയും മേരി സൈമണിന്്റെയും മകനാണ്. ഭാര്യ ജിന്‍സി പുല്‍പ്പറയില്‍, കരിങ്കുന്നം . മക്കള്‍: ഫിലിപ്പ്, ലയ, എലിസബത്ത്, ജോസഫ്.



