ഉഴവൂര്‍ സിനിവേഴ്സ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

ഉഴവൂര്‍: സെന്‍്റ് സ്റ്റീഫന്‍സ് കോളേജിലെ ഇംഗ്ളീഷ് വിഭാഗത്തിന്‍്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒന്നാമത് അന്താരാഷ്ര്ട ഫിലിം ഫെസ്റ്റിവലായ ഉഴവൂര്‍ സിനിവേഴ്സ്സിനിമാ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. സിനിമാതാരം അലക്സാണ്ടര്‍ പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി.

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിന്‍സി ജോസഫ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ സിനിമ നിര്‍മ്മാതാവ് ജോയ് തോമസ് (ജൂബിലി പ്രൊഡക്ഷന്‍സ്), കോട്ടയം ന്യൂ വേവ് ഫിലിം സൊസൈറ്റി സെക്രട്ടറിയും ഫെസ്റ്റിവലിന്‍്റെ ക്യൂറേറ്ററുമായ മാത്യു ഓരത്തേല്‍, പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ഫാ. ജേക്കബ് തടത്തില്‍, കോളേജ് ബര്‍സാര്‍ ഫാ. എബിന്‍ എറപ്പുറത്ത്, ഫെസ്റ്റിവല്‍ കണ്‍വീനറും ഇംഗ്ളീഷ് വിഭാഗം മേധാവിയുമായ ഡോ. നവിത എലിസബത്ത് ജോസ്, ജോയിന്‍്റ് കണ്‍വീനര്‍മാരായ ഫാ. ബെന്നി തോമസ് ചേരിയില്‍, നിയ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഫെസ്റ്റിവലിന്‍്റെ ലോഗോ പ്രകാശനവും ലോഗോ-ക്യാപ്ഷന്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.

കോട്ടയം ന്യൂ വേവ് ഫിലിം സൊസൈറ്റിയുടെയും സാന്‍ബെല്ല എഡ്യുടെക്കിന്‍്റെയും സംയുക്ത സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. വ്യത്യസ്ത പ്രമേയങ്ങള്‍ അവതരിപ്പിക്കുന്ന അഞ്ച് അന്താരാഷ്ര്ട സിനിമകളുടെ പ്രദര്‍ശനവും അവയെ ആസ്പദമാക്കിയുള്ള അക്കാദമിക ചര്‍ച്ചകളുമാണ് മേളയുടെ പ്രധാന ആകര്‍ഷണം. കുട്ടികള്‍ക്കായുള്ള മെക്സിക്കന്‍ ചിത്രമായ ലിറ്റില്‍ ബോയ് ആയിരുന്നു ഉദ്ഘാടന ചിത്രം. തുടര്‍ന്ന് കൊറിയന്‍ ജനപ്രിയ ചിത്രമായ ദി പൗണ്‍, അമേരിക്കന്‍ പരിസ്ഥിതി ചിത്രമായ ദി ഡേ ആഫ്റ്റര്‍ ടുമോറോ എന്നിവയും പ്രദര്‍ശിപ്പിച്ചു.
സിനിമ-മാധ്യമ വിദ്യാര്‍ഥികള്‍, ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍, പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി വിവിധ സിനിമാ പ്രദര്‍ശനങ്ങളും ചര്‍ച്ചകളും മേളയില്‍ ക്രമീകരിച്ചിട്ടുണ്ട്. ഫെസ്റ്റ് ബുധനാഴ്ച സമാപിക്കും.

Previous Post

ക്യാന്‍ബറ ക്‌നാനായ വനിതാ ഫോറത്തിന് പുതിയ നേതൃത്വം; റോസമ്മ ജോസ് ചക്കലാപ്പറമ്പില്‍ പ്രസിഡന്റ്

Next Post

Uzavoor Cineverse International Film Festival Inaugurated by Renowned Producer Listin Stephen

Total
0
Share
error: Content is protected !!