കോട്ടയം ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ കത്തീഡ്രലില്‍ ക്രിസ്തുരാജന്റെ രാജത്വതിരുനാള്‍ നവംബര്‍ 20, 21, 22 തീയതികളില്‍

കോട്ടയം: കോട്ടയം ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ ക്രിസ്തുരാജന്റെ രാജത്വതിരുനാളും ദിവ്യകാരുണ്യ ആരാധനയും 2026 നവംബര്‍ 20, 21, 22 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കും. നവംബര്‍ 20 വെള്ളിയാഴ്ച വൈകിട്ട് 5.45-ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് കത്തീഡ്രലില്‍ പുതുതായി പണികഴിപ്പിച്ച കൊടിമരം വെഞ്ചരിച്ച് കൊടിയേറ്റുന്നതോടെ തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കമാകും. വികാരി റവ ഡോ. തോമസ് ആദോപ്പിള്ളില്‍ ലദീഞ്ഞിന് നേതൃത്വം നല്‍കും. തുടര്‍ന്ന് ചുങ്കം ഫൊറോന വികാരി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും, അസിസ്റ്റന്റ് വികാരി ഫാ. സിജോ ആല്‍പ്പാറയിലിന്റെ നേതൃത്വത്തില്‍ ക്രിസ്തുരാജന്റെ നൊവേനയും നടക്കും.
നവംബര്‍ 21 ശനിയാഴ്ച രാവിലെ 7 മണിക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയോടെ ദിവ്യകാരുണ്യ ആരാധന സമാരംഭിക്കും. വൈകിട്ട് 3.15-ന് നടത്തപ്പെടുന്ന ക്രിസ്തുരാജന്റെ നൊവേനയ്ക്ക് കോട്ടയം അതിരൂപതാ പ്രൊക്കുറേറ്റര്‍ ഫാ. അബ്രാഹം പറമ്പേട്ട് നേതൃത്വം നല്‍കും. തുടര്‍ന്ന് അതിരൂപതാ സഹായമെത്രാന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ആശീര്‍വാദത്തിനും നേതൃത്വം നല്‍കും. അന്നേദിവസം വൈകിട്ട് 6.30-ന് ബിസിഎം ഓഡിറ്റോറിയത്തില്‍ ‘കലാസന്ധ്യ’ അരങ്ങേറും. കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് വിശിഷ്ടാതിഥിയായിരിക്കും. രാത്രി 8.30-ന് സ്നേഹവിരുന്നും നടത്തപ്പെടും.
നവംബര്‍ 22 ഞായറാഴ്ച രാവിലെ 7 മണിക്ക് വികാരി ഫാ. തോമസ് ആദോപ്പിള്ളിലിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 9.30-ന് ആഘോഷമായ തിരുനാള്‍ റാസ കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടര്‍ ഫാ. ജോണ്‍ പൂച്ചക്കാട്ടിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. സഹകാര്‍മ്മികരായി ഫാ. ജിബില്‍ കാലായില്‍കരോട്ട് (പ്രൊക്കുറേറ്റര്‍, തിരുഹൃദയ ആശ്രമം), ഫാ. ജോസ് കറുകപ്പറമ്പില്‍ (വടവാതൂര്‍ സെമിനാരി), ഫാ. ജസ്റ്റിന്‍ പെരുമ്പളത്തുശ്ശേരില്‍ (സെക്രട്ടറി, തിരുഹൃദയ ആശ്രമം), ഫാ. റിന്‍ഷോ കട്ടേല്‍ (വൈസ് റെക്ടര്‍, മൈനര്‍ സെമിനാരി, കോട്ടയം) എന്നിവര്‍ പങ്കെടുക്കും. അതിരൂപതാ ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഡോ. ജോണ്‍ ചേന്നാകുഴി തിരുനാള്‍ സന്ദേശം നല്‍കും. 11.30-ന് കാരിത്താസ് വികാരി ഫാ. സ്റ്റീഫന്‍ തേവര്‍പറമ്പിലിന്റെ നേതൃത്വത്തില്‍ പ്രദക്ഷിണം നടക്കും. 12.15-ന് ഇടയ്ക്കാട്ട് ഫൊറോന വികാരി ഫാ. സൈമണ്‍ പുല്ലാട്ട് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നല്‍കുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിക്കും.
വികാരി ഫാ. തോമസ് ആദോപ്പിള്ളില്‍, അസിസ്റ്റന്റ് വികാരി ഫാ. സിജോ ആല്‍പ്പാറയില്‍, പ്രസുദേന്തിമാരായ ജേക്കബ് സ്റ്റീഫന്‍ പുളിമൂട്ടില്‍, സ്റ്റീവ് സ്റ്റീഫന്‍ പുളിമൂട്ടില്‍, കൈക്കാരന്മാരായ ജോര്‍ജ്ജ് മാളിയേക്കല്‍, റോയി പുത്തന്‍പറമ്പില്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാള്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്

 

Previous Post

കിടങ്ങൂര്‍: അടയാനൂര്‍ എ.ടി ജോര്‍ജ്

Total
0
Share
error: Content is protected !!